---
title: "കഞ്ചാവ് കൈവശം വച്ച യുവാവ് പേരാവൂർ എക്‌സൈസ് പിടിയിൽ."
english_title: "Peravoor Excise arrests young man in possession of ganja."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108098/peravoor-excise-arrests-young-man-in-possession-of-ganja"
published_at: "2023-04-09T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6432ca46263bf_ghjk.jpg"
keywords: []
---

# കഞ്ചാവ് കൈവശം വച്ച യുവാവ് പേരാവൂർ എക്‌സൈസ് പിടിയിൽ.

> **Lead Summary:** **പേരാവൂർ:** കഞ്ചാവ് കൈവശം വച്ച ചിറ്റാരിപ്പറമ്പ് സ്വദേശിയായ യുവാവിനെ പേരാവൂർ എക്സൈസ് പിടികൂടി എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു. ചിറ്റാരിപ്പറമ്പ് ചുണ്ടേൽ സ്വദേശി ഇല്ലത്തുവളപ്പിൽ ആഷിഖ് ലാൽ എം എന്നയാളാണ് 20 ഗ്രാം കഞ്ചാവുമായി എക്സൈസ് സംഘത്തിന്റെ പിടിയിലായത്.

## Article Content

**പേരാവൂർ:** കഞ്ചാവ് കൈവശം വച്ച ചിറ്റാരിപ്പറമ്പ് സ്വദേശിയായ യുവാവിനെ പേരാവൂർ എക്സൈസ് പിടികൂടി എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു. ചിറ്റാരിപ്പറമ്പ് ചുണ്ടേൽ സ്വദേശി ഇല്ലത്തുവളപ്പിൽ ആഷിഖ് ലാൽ എം എന്നയാളാണ് 20 ഗ്രാം കഞ്ചാവുമായി എക്സൈസ് സംഘത്തിന്റെ പിടിയിലായത്.

സ്ട്രൈക്കിങ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി ഞായറാഴ്‌ച പകൽ ഇരുപത്തി ഒമ്പതാംമൈൽ ഭാഗത്ത്നടത്തിയ റെയിഡിലാണ് ഇയാൾ പിടിയിലായത്. എക്സൈസ് പ്രിവന്റീവ് ഓഫീസർ എം.പി.സജീവന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ സിവിൽ എക്സൈസ് ഓഫിസർമാരായ സതീഷ് വി എൻ, ശിവദാസൻ പി എസ്, രമീഷ് കെ, അഭിജിത്ത് പി വി, വനിത സിവിൽ എക്സൈസ് ഓഫീസർ ഷീജ കാവളാൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108098/peravoor-excise-arrests-young-man-in-possession-of-ganja)