---
title: "ഉത്ര കേസിൽ വിധി ഈ മാസം 11 ന്"
english_title: "kollam uthra murder case judgment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/1081/kollam-uthra-murder-case-judgment"
published_at: "2021-10-04T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615ab4503c271_uthra-murder-sooraj.jpg"
keywords: []
---

# ഉത്ര കേസിൽ വിധി ഈ മാസം 11 ന്

> **Lead Summary:** കൊല്ലം അഞ്ചല്‍ ഏറം സ്വദേശിയായ ഉത്രയെ ഭര്‍ത്താവ് സൂരജ് പാമ്പിനെകൊണ്ട് കടിപ്പിച്ചു കൊന്ന കേസില്‍ വിധി 11ന്. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍ കോടതിയാണ് വിധിപറയുക. 2020 മെയ് ഏഴിനാണ് ഉത്രയെ സ്വന്തംവീട്ടിലെ കിടപ്പുമുറിയില്‍ മൂര്‍ഖന്‍ പാമ്ബ് കടിച്ചു മരിച്ചനിലയില്‍ കണ്ടത്.

## Article Content

കൊല്ലം അഞ്ചല്‍ ഏറം സ്വദേശിയായ ഉത്രയെ ഭര്‍ത്താവ് സൂരജ് പാമ്പിനെകൊണ്ട് കടിപ്പിച്ചു കൊന്ന കേസില്‍ വിധി 11ന്. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍ കോടതിയാണ് വിധിപറയുക. 2020 മെയ് ഏഴിനാണ് ഉത്രയെ സ്വന്തംവീട്ടിലെ കിടപ്പുമുറിയില്‍ മൂര്‍ഖന്‍ പാമ്ബ് കടിച്ചു മരിച്ചനിലയില്‍ കണ്ടത്.

ഉത്രയെ അണലിയെയും മൂര്‍ഖനെയും കൊണ്ട് കടിപ്പിച്ചെന്ന് കേസിലെ മുഖ്യപ്രതി സൂരജ് ചോദ്യംചെയ്യലില്‍ സമ്മതിച്ചിരുന്നു. ഇത് ശാസ്ത്രീയമായി തെളിയിക്കാനായി അന്വേഷണ സംഘം ഡമ്മി പരീക്ഷണം നടത്തിയിരുന്നു. രണ്ടുതവണയാണ് ഉത്രയെ പാമ്ബിനെ കൊണട് കടിപ്പിച്ചുകൊല്ലാന്‍ ശ്രമിച്ചത്.

പാമ്ബുപിടുത്തക്കാരന്‍ ചാവര്‍ക്കാവ് സുരേഷ് ആണ് സൂരജിന് പാമ്ബിനെ നല്‍കിയത്. ഉത്രയെ രണ്ട് തവണ പാമ്ബ് കടിച്ചപ്പോഴൂം സൂരജ് മാത്രമാണ് മുറിയില്‍ ഒപ്പമുണ്ടായിരുന്നത്. ഏറം വെള്ളാശ്ശേരിയില്‍ വിജയസേനന്റെയും മണിമേഖലയുടെയും മകളാണ് ഉത്ര.

കേസില്‍ പാമ്ബുപിടുത്തക്കാരന്‍ സുരേഷിനെ മാപ്പുസാക്ഷിയാക്കി. സൂരജിന്റെ അച്ഛന്‍ സുരേന്ദ്രന്‍, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരും കേസില്‍ പ്രതികളാണ്. തെളിവ് നശിപ്പിക്കല്‍ , ഗാര്‍ഹിക പീഡനം എനനിവയാണ് ഇവർക്കെതിരെയുള്ള കുറ്റങ്ങള്‍

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/1081/kollam-uthra-murder-case-judgment)