---
title: "കണ്ണൂർ വാരത്ത് മോഷണത്തിനിടെ സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയെ ബംഗ്ലാദേശ് അതിർത്തിയിൽ നിന്ന് പോലീസ് പിടികൂടി"
english_title: "The second accused was arrested by the police from the Bangladesh border"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10812/the-second-accused-was-arrested-by-the-police-from-the-bangladesh-border"
published_at: "2021-11-15T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619207f16a792_PicsArt_11-15-12.39.44.jpg"
keywords: []
---

# കണ്ണൂർ വാരത്ത് മോഷണത്തിനിടെ സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയെ ബംഗ്ലാദേശ് അതിർത്തിയിൽ നിന്ന് പോലീസ് പിടികൂടി

> **Lead Summary:**  കണ്ണൂർ : വാരത്ത് ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന പികെ ആയിഷ മോഷണത്തിനിടെ കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതിയെ അസമിൽ‌ വച്ച് പിടികൂടി. ഗോറിമാറ ബംഗാളിപ്പാറ വില്ലേജിലെ നസറുൽ ഇസ്ലാമിനെയാണ് കണ്ണൂർ പൊലീസ് സാഹസികമായി പിടികൂടിയത്. നസറുൽ ഇസ്ലാമിനെ പൊലീസ് സംഘം കണ്ണൂരിലെത്തിച്ചു.

## Article Content

 കണ്ണൂർ : വാരത്ത് ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന പികെ ആയിഷ മോഷണത്തിനിടെ കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതിയെ അസമിൽ‌ വച്ച് പിടികൂടി. ഗോറിമാറ ബംഗാളിപ്പാറ വില്ലേജിലെ നസറുൽ ഇസ്ലാമിനെയാണ് കണ്ണൂർ പൊലീസ് സാഹസികമായി പിടികൂടിയത്. നസറുൽ ഇസ്ലാമിനെ പൊലീസ് സംഘം കണ്ണൂരിലെത്തിച്ചു.

കേസിലെ രണ്ടാം പ്രതിയാണ് നസറുൽ ഇസ്ലാം.നേരത്തെ പിടിയിലായ ഒന്നാം പ്രതി മഹിബുൾ ഇസ്ലാമിന്റെ കൂട്ടാളിയാണ് നസറുൽ. മഹബുളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.

ബംഗ്ലാദേശ് അതിർത്തിയിൽ ഒളിവിൽ കഴിയവെ ആണ് നസറുൽ പിടിയിലായത്. സിആർപിഎഫ് സംഘത്തി്ന്റെ സഹായത്തോടെ സാഹസികമായാണ് പ്രതിയെ കണ്ണൂരിലെ പൊലീസ് സംഘം പിടികൂടിയത്.

കഴിഞ്ഞ സപ്റ്റംബർ 23 നാണ് മോഷണത്തിനിടെ അയിഷക്ക് ഗുരുതരമായി പരിക്കേറ്റത്. 29 ന് ചികിൽസയിലിരിക്കേ മരിച്ചു. ആയിഷ തനിച്ചാണ് താമസിക്കുന്നതെന്ന് മനസ്സിലാക്കിയ പ്രതികള്‍ അകത്ത് വെള്ളം ലഭിക്കുന്നതിനുള്ള ടാപ്പ് അടച്ചു.

വെള്ളത്തിനായി ആയിഷയെ വീടിനു പുറത്തിറങ്ങിയപ്പോൾ പ്രതികള്‍ ആക്രമിച്ചു. ഇവരുടെ കാതിലുണ്ടായിരുന്ന ആഭരണങ്ങള്‍ മോഷണ സംഘം പറിച്ചെടുക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ ആയിഷ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10812/the-second-accused-was-arrested-by-the-police-from-the-bangladesh-border)