---
title: "മുത്തപ്പ ചരിത്രം ചുമർ ചിത്ര രചനയിലൂടെ അടയാളപ്പെടുത്തി."
english_title: "Muthappa history was marked by mural painting. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108126/muthappa-history-was-marked-by-mural-painting"
published_at: "2023-04-09T22:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6432eac1a5572_xcxcx.jpg"
keywords: []
---

# മുത്തപ്പ ചരിത്രം ചുമർ ചിത്ര രചനയിലൂടെ അടയാളപ്പെടുത്തി.

> **Lead Summary:** **പയ്യന്നൂർ: **മുത്തപ്പന്റെ ചരിത്രം കണ്ടറിഞ്ഞു കൊണ്ട് മുത്തപ്പനെ പ്രാർഥിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ് മുത്തത്തി കാര്യക്കാട് മുത്തപ്പൻ മടപ്പുര ക്ഷേത്രം. ഈ ക്ഷേത്ര ചുമരിൽ ചുമർചിത്ര കലാകാരൻ ബിജു പാണപ്പുഴയാണ് മുത്തപ്പ ചരിത്രം ചുമർ ചിത്ര രചനയിലൂടെ അടയാളപ്പെടുത്തിയിരിക്കുന്നത്.

## Article Content

**പയ്യന്നൂർ: **മുത്തപ്പന്റെ ചരിത്രം കണ്ടറിഞ്ഞു കൊണ്ട് മുത്തപ്പനെ പ്രാർഥിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ് മുത്തത്തി കാര്യക്കാട് മുത്തപ്പൻ മടപ്പുര ക്ഷേത്രം. ഈ ക്ഷേത്ര ചുമരിൽ ചുമർചിത്ര കലാകാരൻ ബിജു പാണപ്പുഴയാണ് മുത്തപ്പ ചരിത്രം ചുമർ ചിത്ര രചനയിലൂടെ അടയാളപ്പെടുത്തിയിരിക്കുന്നത്.

മക്കളില്ലാത്ത ദുഃഖം പാടിക്കുറ്റി അമ്മയും അയ്യങ്കര വാഴുന്നോരും ദൈവങ്ങൾക്ക് മുന്നിൽ പ്രാർഥന നടത്തുന്നത് മുതൽ മുത്തപ്പൻ പൊയ്ക്കണ്ണ് വയ്ക്കുന്നത് വരെയുള്ള കഥകളും മുത്തപ്പന്റെ പൂർണ രൂപവും ചിത്രത്തിൽ പകർത്തിയിട്ടുണ്ട്. ഇത്തരമൊരു ചിത്രം മുത്തപ്പൻ മടപ്പുരയിൽ അപൂർവമെന്ന് ചിത്രകാരൻ ബിജു പാണപ്പുഴ അവകാശപ്പെടുന്നു.

തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രം, നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, കോട്ടയം ഗോവിന്ദപുരം ശ്രീകൃഷ്ണ ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളിൽ ബിജു ചുമർ ചിത്രങ്ങൾ വരച്ചിട്ടുണ്ട്. സതീശൻ വടകര, കൃതീഷ് പാണപ്പുഴ, സിനു ബാബു മാതമംഗലം, സുഭാഷ് ചെറുവണ്ണൂർ, സുഭാഷ് മടിക്കൈ എന്നിവർ സഹായികളായി ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108126/muthappa-history-was-marked-by-mural-painting)