---
title: "വീണ്ടും പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയി."
english_title: "The expatriate youth was kidnapped again"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108136/the-expatriate-youth-was-kidnapped-again"
published_at: "2023-04-10T06:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64335aca03131_IMG-20230410-WA0000.jpg"
keywords: []
---

# വീണ്ടും പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയി.

> **Lead Summary:**  **കോഴിക്കോട്**: കോഴിക്കോട് വീണ്ടും പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയി. ഞായറാഴ്ച കുന്ദമംഗലത്ത് നിന്ന് ഷിജല്‍ ഷാന്‍ എന്ന പ്രവാസിയെ ആണ് തട്ടിക്കൊണ്ടുപോയത്. മര്‍ദിച്ച് അവശനാക്കി നാലു മണിക്കൂറിന് ശേഷം വിട്ടയച്ചു. കഴിഞ്ഞ ദിവസം താമരശ്ശേരിയില്‍ തട്ടിക്കൊണ്ടുപോയ പ്രവാസി യുവാവിനായി പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് പുതിയ സംഭവം. കുന്ദമംഗലം സ്വദേശിയായ ഷിജല്‍ ഷാന്‍ ശനിയാഴ്ചയാണ് ദുബായിയില്‍ നിന്ന് നാട്ടിലെത്തിയത്.

## Article Content

 **കോഴിക്കോട്**: കോഴിക്കോട് വീണ്ടും പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയി. ഞായറാഴ്ച കുന്ദമംഗലത്ത് നിന്ന് ഷിജല്‍ ഷാന്‍ എന്ന പ്രവാസിയെ ആണ് തട്ടിക്കൊണ്ടുപോയത്. മര്‍ദിച്ച് അവശനാക്കി നാലു മണിക്കൂറിന് ശേഷം വിട്ടയച്ചു. കഴിഞ്ഞ ദിവസം താമരശ്ശേരിയില്‍ തട്ടിക്കൊണ്ടുപോയ പ്രവാസി യുവാവിനായി പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് പുതിയ സംഭവം. കുന്ദമംഗലം സ്വദേശിയായ ഷിജല്‍ ഷാന്‍ ശനിയാഴ്ചയാണ് ദുബായിയില്‍ നിന്ന് നാട്ടിലെത്തിയത്.

ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടര മണിക്ക് പെരിങ്ങളത്ത് വെച്ച് ബൈക്ക് തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് മര്‍ദിച്ച് അവശനാക്കിയ ശേഷം താമരശ്ശേരിക്ക് സമീപം ഉപേക്ഷിച്ചുവെന്നാണ് പറയുന്നത്. സ്വര്‍ണ്ണക്കടത്ത് സംഘമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് സൂചന. കുന്ദമംഗലം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. താമരശ്ശേരിയിലെ തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ വിദേശത്തെ സാമ്പത്തിക ഇടപാടും സ്വര്‍ണക്കടത്ത് സംഘത്തിന്റെ പങ്കാളിത്തവും അന്വേഷിക്കുന്നുണ്ട്.. താമരശ്ശേരി പരപ്പന്‍പൊയിലില്‍ കുറുന്തോട്ടി കണ്ടിയില്‍ മുഹമ്മദ് ഷാഫി വീട്ടില്‍നിന്ന് ബലമായി വലിച്ചിറക്കി കാറില്‍കയറ്റി തട്ടിക്കൊണ്ടുപോകുകയായിരുന്നു. തടയാന്‍ശ്രമിച്ച ഭാര്യയെയും സംഘം കാറില്‍ വലിച്ചുകയറ്റിയെങ്കിലും അമ്പതുമീറ്ററോളം പിന്നിട്ടശേഷം വഴിയില്‍ ഇറക്കിവിട്ടു. വെള്ളിയാഴ്ച രാത്രി ഒമ്പതുമണിയോടെയായിരുന്നു സംഭവം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108136/the-expatriate-youth-was-kidnapped-again)