---
title: "കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി"
english_title: "Kochi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108140/kochi"
published_at: "2023-04-10T06:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643363b73f020_Screenshot_20230410-064713_Facebook.jpg"
keywords: []
---

# കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി

> **Lead Summary:** **കൊച്ചി**: കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി. വൈകിട്ട് 3.30 ന് വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗത്തിലേക്കാണ് ഇ-മെയിലിൽ ഭീഷണി സന്ദേശമെത്തിയത്. സന്ദേശം ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ വിവിധ സുരക്ഷാവിഭാഗങ്ങൾ വിമാനത്താവളത്തിൽ പരിശോധന നടത്തി.

## Article Content

**കൊച്ചി**: കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി. വൈകിട്ട് 3.30 ന് വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗത്തിലേക്കാണ് ഇ-മെയിലിൽ ഭീഷണി സന്ദേശമെത്തിയത്. സന്ദേശം ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ വിവിധ സുരക്ഷാവിഭാഗങ്ങൾ വിമാനത്താവളത്തിൽ പരിശോധന നടത്തി.

പരിശോധന ഇപ്പോഴും പുരോഗമിക്കുകയാണ്. ഭീഷണി സന്ദേശമെത്തിയ മെയിൽ ഐഡി വ്യാജമാണെന്നാണ് പ്രാഥമിക നിഗമനം. ഇതുവരെ ദുരൂഹമായതൊന്നും കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108140/kochi)