---
title: "പുഴക്കരയിൽ സൂക്ഷിച്ച 95 ലിറ്റർ വാഷ് പിടികൂടി നശിപ്പിച്ചു"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108143/iritty"
published_at: "2023-04-10T07:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6433676cb1938_FB_IMG_1681090326560.jpg"
keywords: []
---

# പുഴക്കരയിൽ സൂക്ഷിച്ച 95 ലിറ്റർ വാഷ് പിടികൂടി നശിപ്പിച്ചു

> **Lead Summary:** **ഇരിട്ടി**: എടക്കാനം പുഴക്കരയിൽ ഇരിട്ടി എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 95 ലിറ്ററോളം വാഷ് പിടികൂടി നശിപ്പിച്ചു. ഇരിട്ടി റേഞ്ച് എക്സൈസ് പ്രിവൻ്റീവ് ഓഫിസർ കെ. ഉമ്മറിൻ്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫിസർമാരായ പി.കെ. സജേഷ് , റിനീഷ് ഓർക്കാട്ടേരി, പി. ആദർശ്, ഡ്രൈവർ കേശവൻ എന്നിവരുൾപ്പെട്ട സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്. അബ്കാരി നിയമ പ്രകാരം കേസെടുത്ത് അന്വോഷണം ആരംഭിച്ചതായും പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

## Article Content

**ഇരിട്ടി**: എടക്കാനം പുഴക്കരയിൽ ഇരിട്ടി എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 95 ലിറ്ററോളം വാഷ് പിടികൂടി നശിപ്പിച്ചു. ഇരിട്ടി റേഞ്ച് എക്സൈസ് പ്രിവൻ്റീവ് ഓഫിസർ കെ. ഉമ്മറിൻ്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫിസർമാരായ പി.കെ. സജേഷ് , റിനീഷ് ഓർക്കാട്ടേരി, പി. ആദർശ്, ഡ്രൈവർ കേശവൻ എന്നിവരുൾപ്പെട്ട സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്. അബ്കാരി നിയമ പ്രകാരം കേസെടുത്ത് അന്വോഷണം ആരംഭിച്ചതായും പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108143/iritty)