---
title: "ഡോ. പി.കെ. തുളസീദാസ് ചരമവാർഷിക ദിനം ആചരിച്ചു"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108145/iritty"
published_at: "2023-04-10T08:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643375fdc126f_FB_IMG_1681093196697.jpg"
keywords: []
---

# ഡോ. പി.കെ. തുളസീദാസ് ചരമവാർഷിക ദിനം ആചരിച്ചു

> **Lead Summary:** **ഇരിട്ടി**: എസ്എൻഡിപി യൂണിയന്റെ മുൻ പ്രസിഡന്റും ദീർഘകാലം ഇരിട്ടി മേഖലയിലെ സാമൂഹ്യ സംസ്കാരിക രംഗത്ത് നിറഞ്ഞുനിന്നിരുന്ന വ്യക്തിത്വവുമായിരുന്ന ഡോ. പി. കെ. തുളസിദാസിന്റെ ഇരുപത്തിയഞ്ചാമത് ചരമവാർഷിക ദിനം ഇരിട്ടി എസ്എൻഡിപി യൂണിയന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു.

## Article Content

**ഇരിട്ടി**: എസ്എൻഡിപി യൂണിയന്റെ മുൻ പ്രസിഡന്റും ദീർഘകാലം ഇരിട്ടി മേഖലയിലെ സാമൂഹ്യ സംസ്കാരിക രംഗത്ത് നിറഞ്ഞുനിന്നിരുന്ന വ്യക്തിത്വവുമായിരുന്ന ഡോ. പി. കെ. തുളസിദാസിന്റെ ഇരുപത്തിയഞ്ചാമത് ചരമവാർഷിക ദിനം ഇരിട്ടി എസ്എൻഡിപി യൂണിയന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു.

രാവിലെ യൂണിയൻ ഓഫീസിൽ നടന്ന ചടങ്ങിൽ അദ്ദേഹത്തിന്റെ ഛായാ ചിത്രത്തിന് മുമ്പിൽ യൂണിയൻ ശാഖാ ഭാരവാഹികൾ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനത്തിൽ യൂണിയൻ സെക്രട്ടറി പി. എൻ. ബാബു തുളസിദാസ് അനുസ്മരണ പ്രഭാഷണം നടത്തി. യൂണിയൻ പ്രസിഡണ്ട് കെ.വി. അജി അധ്യക്ഷത വഹിച്ചു. കെ.കെ. സോമൻ, കെ. എം. രാജൻ, അനൂപ് പനക്കൽ, നിർമ്മല അനുരുദ്ധൻ, രാധാമണി ഗോപി,സുരേന്ദ്രൻ തലച്ചിറ, പി.കെ.വേലായുധൻ ജിൻസ് ഉളിക്കൽ, എ. എം. കൃഷ്ണൻകുട്ടി, പി. ജി. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108145/iritty)