---
title: "ജനം ചോദിക്കുന്നു: ഇവിടെ വാട്ടർ അതോറിറ്റിയില്ലെ? കേളകത്ത് കുടിവെളള പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് രണ്ടാഴ്ചയായിട്ടും നടപടിയില്ല"
english_title: "People ask: Is there no water authority here"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108180/people-ask-is-there-no-water-authority-here"
published_at: "2023-04-10T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6433a668db573_IMG-20230410-WA0036.jpg"
keywords: []
---

# ജനം ചോദിക്കുന്നു: ഇവിടെ വാട്ടർ അതോറിറ്റിയില്ലെ? കേളകത്ത് കുടിവെളള പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് രണ്ടാഴ്ചയായിട്ടും നടപടിയില്ല

> **Lead Summary:** **കേളകം**: കേളകത്ത് കുടിവെളള പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് രണ്ടാഴ്ചയായിട്ടും നടപടിയില്ല. പൊടിക്ക് പുറമെ ചെളി.എന്തൊരു അവസ്ഥയാണ് കേളകത്തെ വ്യാപാരികൾക്കും നാട്ടുകാർക്കും.ജലവിതരണ പദ്ധതിക്കായി പൈപ്പ് ഇടാൻ കേളകം ടൗണിലും പ്രാന്ത പ്രദേശത്തും വാട്ടർ അതോറിറ്റിക്കാർ കുഴിച്ച കുഴി നാട്ടുകാർക്കും വ്യാപാരികൾക്കും തലവേദനയാകുന്നു.കേളകം ഐശ്വര്യ പെട്രോൾ പമ്പിന് സമീപത്താണ് ജലവിതരണത്തിനുള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്.

## Article Content

**കേളകം**: കേളകത്ത് കുടിവെളള പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് രണ്ടാഴ്ചയായിട്ടും നടപടിയില്ല. പൊടിക്ക് പുറമെ ചെളി.എന്തൊരു അവസ്ഥയാണ് കേളകത്തെ വ്യാപാരികൾക്കും നാട്ടുകാർക്കും.ജലവിതരണ പദ്ധതിക്കായി പൈപ്പ് ഇടാൻ കേളകം ടൗണിലും പ്രാന്ത പ്രദേശത്തും വാട്ടർ അതോറിറ്റിക്കാർ കുഴിച്ച കുഴി നാട്ടുകാർക്കും വ്യാപാരികൾക്കും തലവേദനയാകുന്നു.കേളകം ഐശ്വര്യ പെട്രോൾ പമ്പിന് സമീപത്താണ് ജലവിതരണത്തിനുള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്.

പാഴാകുന്ന വെളളം പൈപ്പ് ഇടാൻ ആയി കുഴിച്ച കുഴിയിലേക്ക് നിറഞ്ഞതോടെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യ സംഭവമായി.കഴിഞ്ഞ രണ്ടാഴ്ചയോളമായി പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്.നിലവിൽ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന അവസ്ഥയിലാണ് വെള്ളം പാഴാക്കി കളയുന്നത്.

പൈപ്പ് പൊട്ടി വെള്ളം ഒഴുകിയതോടെ റോഡരികിൽ ചെളി നിറഞ്ഞിരിക്കുകയാണ്.ഇത് കാരണം ഇരുചക്ര വാഹനങ്ങൾ തെന്നി വീഴുന്നതായും വ്യാപാരികൾ പറയുന്നു.വെള്ളം പാഴാകുന്നത് സംബന്ധിച്ച് വേണ്ടപ്പെട്ട അധികാരികളെ വിവരമറിയിച്ചുവെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.രാത്രി കാലങ്ങളിലാണ് ഈ കുഴികളിൽ വാഹനങ്ങൾ അകപ്പെടുന്നത്.

എന്തെങ്കിലും സംഭവിച്ചശേഷം കാണാമെന്ന രീതിയിലാണ് അധികാരികളുടെ നയമെന്ന് നാട്ടുകാർ പറയുന്നു.പ്രശ്നം പഞ്ചായത്ത് അധികൃതരെ അറിയിച്ചിട്ടും പരിഹാരമുണ്ടായില്ലെന്നും വ്യാപാരികൾ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108180/people-ask-is-there-no-water-authority-here)