---
title: "കോഴിക്കോട് നാദാപുരത്ത് റോഡരികിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി"
english_title: "Steel bombs were found on the roadside in Nadapuram, Kozhikode"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108221/steel-bombs-were-found-on-the-roadside-in-nadapuram-kozhikode"
published_at: "2023-04-10T14:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6433cce658fae_Screenshot_2023-04-10-14-16-01-13_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# കോഴിക്കോട് നാദാപുരത്ത് റോഡരികിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി

> **Lead Summary:** **കോഴിക്കോട്**: നാദാപുരം പെരുമുണ്ടച്ചേരിയിൽ റോഡരികിൽ രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. നരിക്കാട്ടേരി കാരയിൽ കനാൽ – പെരുമുണ്ടച്ചേരി റോഡിൽ ചുഴലിയിലാണ് ബോംബുകൾ കണ്ടെത്തിയത്.

## Article Content

**കോഴിക്കോട്**: നാദാപുരം പെരുമുണ്ടച്ചേരിയിൽ റോഡരികിൽ രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. നരിക്കാട്ടേരി കാരയിൽ കനാൽ – പെരുമുണ്ടച്ചേരി റോഡിൽ ചുഴലിയിലാണ് ബോംബുകൾ കണ്ടെത്തിയത്.

തൊഴിലുറപ്പ് പദ്ധതിയുടെ പ്രവർത്തിയുമായി സ്ഥാപിച്ച ബോർഡിന് പിന്നിൽ പ്ലാസ്റ്റിക് ബോട്ടിലിൽ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകൾ .    നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സി ഐ .ഇ വി ഫായിസ് അലിയുടെ നേതൃത്വത്തിൽ ബോംബ് സ്ക്വാഡ് ബോംബുകൾ കസ്റ്റഡിയിലെടുത്തു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108221/steel-bombs-were-found-on-the-roadside-in-nadapuram-kozhikode)