---
title: "ഇലക്ട്രിക് ഓട്ടോ വാങ്ങി വെട്ടിലായി ഉപഭോക്താക്കൾ"
english_title: "Consumers are cut off by buying electric autos"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108230/consumers-are-cut-off-by-buying-electric-autos"
published_at: "2023-04-10T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6433d3e940956_Screenshot_2023-04-10-14-39-34-03_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ഇലക്ട്രിക് ഓട്ടോ വാങ്ങി വെട്ടിലായി ഉപഭോക്താക്കൾ

> **Lead Summary:** കേരള സർക്കാർ സ്ഥാപനമായ കേരള ഓട്ടോ മൊബൈൽ ലിമിറ്റഡ് യാത്രക്കാർക്കുള്ള ഇലക്ട്രിക് ഓട്ടോ ഉൽപ്പാദനം നിർത്തിയതും വിവിധ ജില്ലകളിൽ സർവ്വീസ് സ്റ്റേഷനുകൾ ഇല്ലാത്തതുമാണ് ഉപഭോക്താക്കളെ വലച്ചത്. ചെറിയ തകരാറുകളുടെ പേരിൽ പോലും ഓട്ടോകൾ കട്ടപ്പുറത്താണ്.

## Article Content

കേരള സർക്കാർ സ്ഥാപനമായ കേരള ഓട്ടോ മൊബൈൽ ലിമിറ്റഡ് യാത്രക്കാർക്കുള്ള ഇലക്ട്രിക് ഓട്ടോ ഉൽപ്പാദനം നിർത്തിയതും വിവിധ ജില്ലകളിൽ സർവ്വീസ് സ്റ്റേഷനുകൾ ഇല്ലാത്തതുമാണ് ഉപഭോക്താക്കളെ വലച്ചത്. ചെറിയ തകരാറുകളുടെ പേരിൽ പോലും ഓട്ടോകൾ കട്ടപ്പുറത്താണ്.

സംസ്ഥാന സർക്കാർ വലിയ പരസ്യം നടത്തിയാണ് ഇലക്ട്രിക് ഓട്ടോകളുടെ വില്പന തുടങ്ങിയത്. പ്രതീക്ഷിച്ചത്ര ജനപ്രീതി ലഭിക്കാത്തതിനാൽ 90 ഓട്ടോകൾ മാത്രമാണ് വിറ്റുപോയത്. വയനാട്ടിലടക്കം സർവ്വീസ് കേന്ദ്രങ്ങൾ ഉണ്ടാകുമെന്ന് വാഗ്ദാനം ചെയ്താണ് ആളുകൾ ഓട്ടോ വാങ്ങിയത്. എന്നാൽ വില്പന കുറഞ്ഞതോടെ സർവ്വീസ് കേന്ദ്രങ്ങൾ തുടങ്ങിയില്ല.

ആദ്യം വാങ്ങിയവർ പരാതിയുമായി രംഗത്തു വന്നതോടെ ഉല്പാദനം നിലച്ചു. എന്തെങ്കിലും തകരാർ സംഭവിച്ചാൽ ടയർ ഊരി മാറ്റാൻ പോലും പറ്റില്ലന്ന് അനുഭവസ്ഥർ പറയുന്നു. മാസങ്ങളായി ഓട്ടോകൾ കട്ടപ്പുറത്തായതായതോടെ ഇത് വാങ്ങിയവർ പലരും വരുമാനമില്ലാതെ സാമ്പത്തിക പ്രതിസന്ധിയിലായി. മുഖ്യമന്ത്രിക്കും വ്യവസായ വകുപ്പു മന്ത്രിക്കും അടക്കം പരാതി നൽകിയിട്ടും ഫലമുണ്ടായില്ലന്ന് ഉപഭോക്താക്കൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കേരള ഓട്ടോ മൊബൈൽ ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനമാണ് നീം ജി എന്ന പേരിൽ ഇലക്ട്രിക് ഓട്ടോ പുറത്തിറക്കിയതെങ്കിലും സ്വകാര്യ കമ്പനികളായിരുന്നു വിതരണക്കാർ. ഇവർ വില കൂട്ടി പലയിടത്തും പല വിലക്കാണ് വിറ്റതെന്നും ഇവർ പറഞ്ഞു.സ്പെയർ പാർട്സും സർവ്വീസും ആണ് ഉപഭോക്താക്കൾ ആവശ്യപ്പെടുന്നത്. ഇല്ലങ്കിൽ ഇലക്ട്രിക് ഓട്ടോകൾ കമ്പനി തിരിച്ചെടുക്കണം .പ്രശ്നത്തിന് പരിഹാരമായില്ലങ്കിൽ പ്രത്യക്ഷ സമര പരിപാടികൾ നടത്താനാണ് ഉപഭോക്താക്കളുടെ തീരുമാനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108230/consumers-are-cut-off-by-buying-electric-autos)