---
title: "വാഹനമിടിച്ച് സഹോദരങ്ങൾ മരിച്ച സംഭവം: ജോസ് കെ മാണിയുടെ മകൻ അറസ്റ്റിൽ "
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108235/arrested"
published_at: "2023-04-10T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6433dbcb05c62_Screenshot_20230410-151712_Chrome.jpg"
keywords: []
---

# വാഹനമിടിച്ച് സഹോദരങ്ങൾ മരിച്ച സംഭവം: ജോസ് കെ മാണിയുടെ മകൻ അറസ്റ്റിൽ 

> **Lead Summary:** **മണിമല**: ഇന്നോവക്കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച് യാത്രികരായ സഹോദരങ്ങള്‍ മരിച്ച സംഭവത്തില്‍ കേരളാകോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണിയുടെ മകന്‍ കെ.എം മാണി അറസ്റ്റില്‍. ഇയാളെ പിന്നീട് ജാമ്യം നല്‍കി വിട്ടയച്ചു. ശനിയാഴ്ച മണിമലയില്‍ ഉണ്ടായ അപകടത്തില്‍ കറിക്കാട്ടൂര്‍ പതാലിപ്ലാവ് കുന്നുംപുറത്തുതാഴെ മാത്യു ജോണ്‍ (ജിസ്-35), ജിന്‍സ് ജോണ്‍ എന്നിരായിരുന്നു മരണമടഞ്ഞത്. ഇന്നോവ കാറിന്റെ ഉടമസ്ഥൻ ജോസ് കെ. മാണിയുടെ സഹോദരീഭർത്താവെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. അലക്ഷ്യമായി വാഹനമോടിച്ചതിനും മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കുമാണ് കെ.എം മാണിക്കെതിരേ കേസെടുത്തിരിക്കുന്നത്.

## Article Content

**മണിമല**: ഇന്നോവക്കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച് യാത്രികരായ സഹോദരങ്ങള്‍ മരിച്ച സംഭവത്തില്‍ കേരളാകോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണിയുടെ മകന്‍ കെ.എം മാണി അറസ്റ്റില്‍. ഇയാളെ പിന്നീട് ജാമ്യം നല്‍കി വിട്ടയച്ചു. ശനിയാഴ്ച മണിമലയില്‍ ഉണ്ടായ അപകടത്തില്‍ കറിക്കാട്ടൂര്‍ പതാലിപ്ലാവ് കുന്നുംപുറത്തുതാഴെ മാത്യു ജോണ്‍ (ജിസ്-35), ജിന്‍സ് ജോണ്‍ എന്നിരായിരുന്നു മരണമടഞ്ഞത്. ഇന്നോവ കാറിന്റെ ഉടമസ്ഥൻ ജോസ് കെ. മാണിയുടെ സഹോദരീഭർത്താവെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. അലക്ഷ്യമായി വാഹനമോടിച്ചതിനും മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കുമാണ് കെ.എം മാണിക്കെതിരേ കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ജാമ്യത്തിൽ വിട്ടതായി കോട്ടയം എസ്.പി. കെ. കാർത്തിക് പറഞ്ഞു. കാര്‍ അതിവേഗത്തിലായിരുന്നു വന്നതെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കിയിരിക്കുന്ന വിവരം. സഹോദരന്മാര്‍ വീട്ടിലേക്കു പോകുകയായിരുന്ന ആക്ടീവ സ്‌കൂട്ടറില്‍ എതിരേവന്ന ഇന്നോവ കാര്‍ ഇടിക്കുകയായിരുന്നു. മഴയുണ്ടായിരുന്നതിനാല്‍ അമിത വേഗത്തിലായിരുന്ന ഇന്നോവയ്ക്ക് ബേക്ക് ചവിട്ടുന്നതിനിടയില്‍ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. കാര്‍ മൂന്നുതവണ വട്ടംകറങ്ങി സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. ഇടിയുടെ ആഘാതത്തില്‍ ഇന്നോവയുടെ പുറംവശം തകര്‍ന്നു. പരുക്കേറ്റ സഹോദരന്മാരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ ഇരുവരും മരിക്കുകയായിരുന്നു. മരിച്ച സഹോദരങ്ങള്‍ അലുമിനിയം ഫേബ്രിക്കേഷന്‍ തൊഴിലാളികളാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108235/arrested)