---
title: "തളിപ്പറമ്പ് നഗരസഭ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനത്തിൻ്റെ ഭാഗമായി കിഴാറ്റൂർ കൊല്ലിത്തോട് ശുചീകരിച്ചു. "
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108248/thaliparamba"
published_at: "2023-04-10T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6433e267c53a6_Screenshot_20230410-154545_WhatsApp.jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനത്തിൻ്റെ ഭാഗമായി കിഴാറ്റൂർ കൊല്ലിത്തോട് ശുചീകരിച്ചു. 

> **Lead Summary:** **തളിപ്പറമ്പ്**: നഗരസഭ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനത്തിൻ്റെ ഭാഗമായി കിഴാറ്റൂർ കൊല്ലിത്തോട് ശുചീകരിച്ചു. ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാനം ചെയ്തു. vo തളിപ്പറമ്പ് നഗരസഭ മുപ്പത്തിയൊന്നാം വാർഡ് വികസന സമിതിയുടെ ആഭിമുഖ്യത്തിലാണ് മഴക്കാല പൂർവ്വ ശുചീകരണം സംഘടിപ്പിച്ചത്.

## Article Content

**തളിപ്പറമ്പ്**: നഗരസഭ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനത്തിൻ്റെ ഭാഗമായി കിഴാറ്റൂർ കൊല്ലിത്തോട് ശുചീകരിച്ചു. ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാനം ചെയ്തു. vo തളിപ്പറമ്പ് നഗരസഭ മുപ്പത്തിയൊന്നാം വാർഡ് വികസന സമിതിയുടെ ആഭിമുഖ്യത്തിലാണ് മഴക്കാല പൂർവ്വ ശുചീകരണം സംഘടിപ്പിച്ചത്.

വാർഡിലെ കൊല്ലിത്തോട് പരിപാടിയുടെ ഭാഗമായി ശുചീകരിച്ചു. മാലിന്യമുക്ത കേരളത്തിനു വേണ്ടിയും പകർച്ച വ്യാധി തടയുന്നതിനും വീടുകളുടെ പരിസരവും ശുചീകരിച്ചു. പരിപാടി നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ഒ.സുഭാഗ്യം അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ, വാർഡ് വികസന സമിതി കൺവീനർ കെ.ബിജുമോൻ എന്നിവർ സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108248/thaliparamba)