---
title: "മന്ത്രിമാരുടെ അദാലത്തിലേക്ക് അക്ഷയ വഴിയുള്ള പരാതിക്ക് 20 രൂപ സര്‍വീസ് ചാര്‍ജ്"
english_title: "A service charge of Rs 20 for complaint through Akshaya to the Adalat of Ministers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108259/a-service-charge-of-rs-20-for-complaint-through-akshaya-to-the-adalat-of-ministers"
published_at: "2023-04-10T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6433ee336eabd_Screenshot_2023-04-10-16-34-11-76_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# മന്ത്രിമാരുടെ അദാലത്തിലേക്ക് അക്ഷയ വഴിയുള്ള പരാതിക്ക് 20 രൂപ സര്‍വീസ് ചാര്‍ജ്

> **Lead Summary:** തിരുവനന്തപുരം: മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍, മെയ് മാസങ്ങളിലായി താലൂക്ക് ആസ്ഥാനങ്ങളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്താനിരിക്കുന്ന കരുതലും കൈത്താങ്ങും അദാലത്തിനെച്ചൊല്ലി വിവാദം. അക്ഷയ കേന്ദ്രങ്ങള്‍ വഴി പരാതി സ്വീകരിക്കുന്നതിന് ഓരോ അപേക്ഷക്കും സര്‍വീസ് ചാര്‍ജ്ജും സ്കാന്‍ ചെയ്യുന്നതിനും പ്രിന്‍റ് ചെയ്യുന്നതിനും ഫീസും ഏര്‍പ്പെടുത്തിയതിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.അക്ഷയ ഡയറക്ടറുടെ കത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. അദാലത്തിലേക്ക് അക്ഷയകേന്ദ്രം വഴി പരാതിക്ക് 20 രൂപ സര്‍വീസ് ചാര്‍ജ് നല്‍കണം. പരാതി സ്കാന്‍ ചെയ്യുന്നതിന് പേജ് ഒന്നിന് 3 രൂപയും പ്രിന്‍റ് ചെയ്യുന്നതിന് പേജ് ഒന്നിന് 3 രൂപയും നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

## Article Content

തിരുവനന്തപുരം: മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍, മെയ് മാസങ്ങളിലായി താലൂക്ക് ആസ്ഥാനങ്ങളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്താനിരിക്കുന്ന കരുതലും കൈത്താങ്ങും അദാലത്തിനെച്ചൊല്ലി വിവാദം. അക്ഷയ കേന്ദ്രങ്ങള്‍ വഴി പരാതി സ്വീകരിക്കുന്നതിന് ഓരോ അപേക്ഷക്കും സര്‍വീസ് ചാര്‍ജ്ജും സ്കാന്‍ ചെയ്യുന്നതിനും പ്രിന്‍റ് ചെയ്യുന്നതിനും ഫീസും ഏര്‍പ്പെടുത്തിയതിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.അക്ഷയ ഡയറക്ടറുടെ കത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. അദാലത്തിലേക്ക് അക്ഷയകേന്ദ്രം വഴി പരാതിക്ക് 20 രൂപ സര്‍വീസ് ചാര്‍ജ് നല്‍കണം. പരാതി സ്കാന്‍ ചെയ്യുന്നതിന് പേജ് ഒന്നിന് 3 രൂപയും പ്രിന്‍റ് ചെയ്യുന്നതിന് പേജ് ഒന്നിന് 3 രൂപയും നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108259/a-service-charge-of-rs-20-for-complaint-through-akshaya-to-the-adalat-of-ministers)