---
title: "ശിശുദിനത്തിൽ സൈക്കിൾ റാലി നടത്തി ഏലപ്പീടിക അനുഗ്രഹ ക്ലബ്ബ് "
english_title: "Elappeedika Anugraha Club held a message cycle rally on Children's Day"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10827/elappeedika-anugraha-club-held-a-message-cycle-rally-on-childrens-day"
published_at: "2021-11-15T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61920f3c429f0_PicsArt_11-15-01.11.02.jpg"
keywords: []
---

# ശിശുദിനത്തിൽ സൈക്കിൾ റാലി നടത്തി ഏലപ്പീടിക അനുഗ്രഹ ക്ലബ്ബ് 

> **Lead Summary:** ഏലപ്പീടിക: അനുഗ്രഹ ആർട്സ് & സ്പോർട്സ് ക്ലബ് വായനശാല ഗ്രന്ഥാലയത്തിൻ്റെയും, അനുഗ്രഹ ബാലവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ ശിശുദിന സന്ദേശ സൈക്കിൾ റാലി നടത്തി. കണിച്ചാർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ജിമ്മി അബ്രാഹം ഉദ്ഘാടനം ചെയ്തു.

## Article Content

ഏലപ്പീടിക: അനുഗ്രഹ ആർട്സ് & സ്പോർട്സ് ക്ലബ് വായനശാല ഗ്രന്ഥാലയത്തിൻ്റെയും, അനുഗ്രഹ ബാലവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ ശിശുദിന സന്ദേശ സൈക്കിൾ റാലി നടത്തി. കണിച്ചാർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ജിമ്മി അബ്രാഹം ഉദ്ഘാടനം ചെയ്തു.

വായനശാല പ്രസിഡണ്ട് ജിൻസ് പി.സി.അദ്ധ്യക്ഷത വഹിച്ചു. കെ.കെ.രാജൻ സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു.തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. ആർക്ഷ ജിബിൻ സ്വാഗതം പറഞ്ഞു .

സജി പി.കെ,ജിബിൻ വർഗ്ഗീസ്, ജോൺസൺ പി വി., ജിജോ ജോസഫ് എന്നിവർ പ്രസംഗിച്ചു. സൈക്കിൾ റാലിയിൽ പങ്കെടുത്തവർക്ക് ജിബിൻ മാത്യു സമ്മാനദാനം നടത്തി. അക്ഷയ് രാജ് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10827/elappeedika-anugraha-club-held-a-message-cycle-rally-on-childrens-day)