---
title: "റോഡ് മുറിച്ചു കടക്കവേ ബസിനടിയിൽ കുടുങ്ങിയ ബാലുശ്ശേരി സ്വദേശി ഷൈനി മരിച്ചു."
english_title: "Shinyi, a native of Balusherry, died after being trapped under the bus while crossing the road."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108275/shinyi-a-native-of-balusherry-died-after-being-trapped-under-the-bus-while-crossing-the-road"
published_at: "2023-04-10T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6434154858e73_MS_copy.jpg"
keywords: []
---

# റോഡ് മുറിച്ചു കടക്കവേ ബസിനടിയിൽ കുടുങ്ങിയ ബാലുശ്ശേരി സ്വദേശി ഷൈനി മരിച്ചു.

> **Lead Summary:** **കോഴിക്കോട്: **മെഡിക്കൽ കോളജ് ജംങ്ഷനിൽ റോഡ് മുറിച്ചു കടക്കവേ ബസിനടിയിൽ കുടുങ്ങിയ ബാലുശ്ശേരി സ്വദേശി ഷൈനി മരിച്ചു. മുക്കം - കോഴിക്കോട് റൂട്ടിൽ ഓടുന്ന ഫാന്റസി എന്ന ബസ് ആണ് അപകടമുണ്ടാക്കിയത്. റോഡ് മുറിച്ചുകടക്കുമ്പോൾ ബസ് ഇവരെ ഇടിക്കുകയായിരുന്നു.

## Article Content

**കോഴിക്കോട്: **മെഡിക്കൽ കോളജ് ജംങ്ഷനിൽ റോഡ് മുറിച്ചു കടക്കവേ ബസിനടിയിൽ കുടുങ്ങിയ ബാലുശ്ശേരി സ്വദേശി ഷൈനി മരിച്ചു. മുക്കം - കോഴിക്കോട് റൂട്ടിൽ ഓടുന്ന ഫാന്റസി എന്ന ബസ് ആണ് അപകടമുണ്ടാക്കിയത്. റോഡ് മുറിച്ചുകടക്കുമ്പോൾ ബസ് ഇവരെ ഇടിക്കുകയായിരുന്നു.

അപകടം ഉണ്ടായ ഉടൻ ഡ്രൈവർ ബസിൽ നിന്ന് ഇറങ്ങിയോടി. വാഹനത്തിനടിയിൽ അകപ്പെട്ട ഷൈനിയെ പിന്നീട് മറ്റൊരു ഡ്രൈവർ എത്തി ബസ് പിന്നോട്ടെടുത്താണ് ആശുപത്രിയി​ലേക്ക് മാറ്റിയത്.

തലക്ക് ഗുരുതര പരിക്കേറ്റിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സക്കിടെയാണ് മരണം നടന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108275/shinyi-a-native-of-balusherry-died-after-being-trapped-under-the-bus-while-crossing-the-road)