---
title: "സംസ്ഥാ​ന​ത്ത് പ്ല​സ് വ​ൺ അ​ധി​ക ബാ​ച്ചു​ക​ൾ ഈ ​മാ​സം 23ന് ​പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി"
english_title: "Plus one extra batches"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10828/plus-one-extra-batches"
published_at: "2021-11-15T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61920fe5cb668_images - 2021-11-15T131428.703.jpeg"
keywords: []
---

# സംസ്ഥാ​ന​ത്ത് പ്ല​സ് വ​ൺ അ​ധി​ക ബാ​ച്ചു​ക​ൾ ഈ ​മാ​സം 23ന് ​പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി

> **Lead Summary:** **തി​രു​വ​ന​ന്ത​പു​രം**: സംസ്ഥാ​ന​ത്ത് പ്ല​സ് വ​ൺ അ​ധി​ക ബാ​ച്ചു​ക​ൾ ഈ ​മാ​സം 23ന് ​പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി.

## Article Content

**തി​രു​വ​ന​ന്ത​പു​രം**: സംസ്ഥാ​ന​ത്ത് പ്ല​സ് വ​ൺ അ​ധി​ക ബാ​ച്ചു​ക​ൾ ഈ ​മാ​സം 23ന് ​പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി.

പ്ല​സ് വ​ൺ പ​ഠ​നം ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും തു​ട​ർ വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ ആ​ർ​ക്കും ആ​ശ​ങ്ക വേ​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സ്‌​കൂ​ൾ തു​റ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് പൊ​തു​സ​മൂ​ഹ​ത്തി​ലാ​കെ ഉ​ത്ക​ണ്ഠ​യു​ണ്ടാ​യി​രു​ന്നു. മാ​ർ​ഗ​രേ​ഖ അ​നു​സ​രി​ച്ചു​ള്ള അ​ധ്യാ​പ​നം ഉ​റ​പ്പാ​ക്കി​യ​തി​ലൂ​ടെ സ​ർ​ക്കാ​രി​ന് ആ ​ഉ​ത്ക​ണ്ഠ അ​ക​റ്റാ​ൻ സാ​ധി​ച്ചു. സ്‌​കൂ​ൾ തു​റ​ന്ന​തി​നു ശേ​ഷം 80 ശ​ത​മാ​ന​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ല ദി​വ​സ​ങ്ങ​ളി​ലാ​യി ഹാ​ജ​രാ​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10828/plus-one-extra-batches)