---
title: "സംസ്ഥാന മുസ്‌ലിം ലീഗ് നേതാക്കളുടെ സ്വീകരണം ചരിത്ര സംഭവമാക്കും;  പ്രചാരണ പോസ്റ്റർ പ്രകാശനം കെ  കെ അഹമ്മദ് ഹാജി പ്രകാശം ചെയ്തു."
english_title: "The reception of the state Muslim League leaders will be a historic event. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108294/the-reception-of-the-state-muslim-league-leaders-will-be-a-historic-event"
published_at: "2023-04-10T20:30:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643424e5da5ef_fcxfgv.jpg"
keywords: []
---

# സംസ്ഥാന മുസ്‌ലിം ലീഗ് നേതാക്കളുടെ സ്വീകരണം ചരിത്ര സംഭവമാക്കും;  പ്രചാരണ പോസ്റ്റർ പ്രകാശനം കെ  കെ അഹമ്മദ് ഹാജി പ്രകാശം ചെയ്തു.

> **Lead Summary:** **പനമരം: **മുസ്‌ലിം ലീഗ് സംസ്ഥാന നേതാക്കൾക്ക് ഈ മാസം 29ന് മാനന്തവാടി നിയോജകമണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി നാലാം മൈലിൽ നൽകുന്ന പൊതു സ്വീകരണ പരിപാടി ചരിത്ര സംഭവമാക്കാൻ വൻ ഒരുക്കം. പ്രചാരണ പ്രവർത്തനത്തിന്റെ ഭാഗമായി നേതാക്കളുടെ ചിത്രങ്ങളടങ്ങിയ ബഹുവർണ്ണ പോസ്റ്ററിന്റെ പ്രകാശനം ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് കെ.കെ. അഹമദ് ഹാജി നിർവ്വഹിച്ചു.

## Article Content

**പനമരം: **മുസ്‌ലിം ലീഗ് സംസ്ഥാന നേതാക്കൾക്ക് ഈ മാസം 29ന് മാനന്തവാടി നിയോജകമണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി നാലാം മൈലിൽ നൽകുന്ന പൊതു സ്വീകരണ പരിപാടി ചരിത്ര സംഭവമാക്കാൻ വൻ ഒരുക്കം. പ്രചാരണ പ്രവർത്തനത്തിന്റെ ഭാഗമായി നേതാക്കളുടെ ചിത്രങ്ങളടങ്ങിയ ബഹുവർണ്ണ പോസ്റ്ററിന്റെ പ്രകാശനം ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് കെ.കെ. അഹമദ് ഹാജി നിർവ്വഹിച്ചു.

പഞ്ചായത്ത് ലീഗ് പ്രസിഡന്റ് മുരിക്കഞ്ചേരി സുലൈമാൻ ഹാജി അധ്യക്ഷത വഹിച്ചു. സമ്മേളന പ്രചരണാർത്ഥം പഞ്ചായത്തുകൾ തോറും പ്രവർത്തക കൺവെൻഷനുകൾ നടന്നുവരികയാണ്. സ്വീകരണ സമ്മേളനം വൻ വിജയമാക്കുവാൻ പനമരം പഞ്ചായത്ത്‌ കൺവെൻഷൻ വിവിധ പരിപാടികൾ ആവിഷ്കരിച്ചു. ശാഖാതല കൺവെൻഷനുകൾക്ക് തിയ്യതി നിശ്ചയിച്ചു.

ജില്ലാ സെക്രട്ടറി പി.കെ. അസ്മത്ത്, മണ്ഡലം ലീഗ് പ്രസിഡന്റ് സി.പി. മൊയ്തു ഹാജി, ജനറൽ സെക്രട്ടറി അസീസ് കോറോം, വൈസ് പ്രസിഡന്റുമാരായ ഡി. അബ്ദുല്ല, പി.കെ.അബ്ദുൽ അസീസ്, കൊച്ചി ഹമീദ്, സെക്രട്ടറിമാരായ വെട്ടൻ അബ്ദുല്ല ഹാജി, ഉസ്മാൻ പള്ളിയാൽ പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ പി. ഇബ്രാഹിം മാസ്റ്റർ, യൂത്ത് ലീഗ് ജില്ലാ ട്രഷറർ ഉവൈസ്, സെക്രട്ടറി ജാഫർ മാസ്റ്റർ, സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രസിഡന്റ് വി. അസൈനാർ ഹാജി, പഞ്ചായത്ത് ലീഗ് പ്രസിഡന്റ് സി.പി. ലത്തീഫ്, പി.വി.എസ് മൂസ മാനന്തവാടി, ഹുസൈൻ കുഴിനിലം, ദലിത് ലീഗ് പ്രസിഡന്റ് സൂനിൽകുമാർ പ്രസംഗിച്ചു. പഞ്ചായത്ത് ലീഗ് സെക്രട്ടറി അസീസ് കുനിയൻ സ്വാഗതവും ട്രഷറർ സി.കെ.അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108294/the-reception-of-the-state-muslim-league-leaders-will-be-a-historic-event)