---
title: "കുറുപ്പ് രണ്ടാം ഭാഗം പ്രതീക്ഷിക്കാം; സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍"
english_title: "Kurupp second part"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10835/kurupp-second-part"
published_at: "2021-11-15T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619215c0b34dc_images.jpeg"
keywords: []
---

# കുറുപ്പ് രണ്ടാം ഭാഗം പ്രതീക്ഷിക്കാം; സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍

> **Lead Summary:** ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പ് തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ, കുറുപ്പിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ വ്യക്തമാക്കുന്നു.

## Article Content

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പ് തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ, കുറുപ്പിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ വ്യക്തമാക്കുന്നു.

ലേറ്റ് ആയി വന്നാലും നല്ല രസമായി തന്നെ വരും', എന്നാണ് ശ്രീനാഥ് രാജേന്ദ്രന്‍ പറഞ്ഞത്. ദുല്‍ഖര്‍ നായകനായെത്തിയ ആദ്യചിത്രം സെക്കന്റ് ഷോയ്ക്കും ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ തീയറ്ററുകളിലെത്തിയ 'കുറുപ്പ്' പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചതിന്‍റെ സന്തോഷത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍. 37 വര്‍ഷങ്ങളായി മലയാളികളുടെ മനസ്സില്‍ നിഗൂഢതയുടെ പര്യായമായി മാറിയ പിടികിട്ടാപ്പുള്ളിയായിരുന്നു കുറുപ്പ്. ജീവിച്ചിരിക്കുന്നുണ്ടോ അതോ മരിച്ചോ എന്നു പോലും തീര്‍ച്ചയില്ലാത്ത കുറുപ്പ് ബാക്കിവയ്ക്കുന്ന സംശയങ്ങളുടെയും നിഗൂഢതകളുടെയും വഴിയെ ദുല്‍ഖര്‍ ചിത്രം 'കുറുപ്പ്' തീയട്റിൽ എത്തിയിരിക്കുകയാണ്. ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ദുല്‍ഖര്‍. തന്‍റെ ഫേസ്ബുക്ക് കുറിപ്പിലാണ് ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും ദുല്‍ഖര്‍ നന്ദി അറിയിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10835/kurupp-second-part)