---
title: "വേതന കുടിശ്ശിക: ആറളം ഫാം സമരം ഒമ്പതാം ദിവസത്തിലേക്ക്"
english_title: "Aralam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108355/aralam"
published_at: "2023-04-11T09:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6434e11ebf0f5_images_-_2023-04-11T095237.850.jpeg"
keywords: []
---

# വേതന കുടിശ്ശിക: ആറളം ഫാം സമരം ഒമ്പതാം ദിവസത്തിലേക്ക്

> **Lead Summary:** **ഇരിട്ടി: **5 മാസത്തെ ശമ്പള കുടിശിക ആവശ്യപ്പെട്ട് ആറളം ഫാമിൽ ജീവനക്കാരും തൊഴിലാളികളും നടത്തുന്ന അനിശ്ചിതകാല റിലേ സത്യഗ്രഹം 8 ദിവസം പിന്നിട്ടു. ഇന്നലെ സമരം സിഐടിയു നേതാവ് വി.ബി.ഷാജു ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി നേതാവ് ജയദേവൻ അധ്യക്ഷത വഹിച്ചു. വിവിധ യൂണിയൻ നേതാക്കളായ കെ.കെ.ജനാർദനൻ, കെ.ടി.ജോസ്, ആന്റണി ജേക്കബ്, ടി.എം.മാത്യു, പി.കെ.രാമചന്ദ്രൻ, പി.ഡി.ജോസ്, കെ.ബി.ഉത്തമൻ, സിഐടിയു നേതാവ് പി.കെ.രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

## Article Content

**ഇരിട്ടി: **5 മാസത്തെ ശമ്പള കുടിശിക ആവശ്യപ്പെട്ട് ആറളം ഫാമിൽ ജീവനക്കാരും തൊഴിലാളികളും നടത്തുന്ന അനിശ്ചിതകാല റിലേ സത്യഗ്രഹം 8 ദിവസം പിന്നിട്ടു. ഇന്നലെ സമരം സിഐടിയു നേതാവ് വി.ബി.ഷാജു ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി നേതാവ് ജയദേവൻ അധ്യക്ഷത വഹിച്ചു. വിവിധ യൂണിയൻ നേതാക്കളായ കെ.കെ.ജനാർദനൻ, കെ.ടി.ജോസ്, ആന്റണി ജേക്കബ്, ടി.എം.മാത്യു, പി.കെ.രാമചന്ദ്രൻ, പി.ഡി.ജോസ്, കെ.ബി.ഉത്തമൻ, സിഐടിയു നേതാവ് പി.കെ.രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

ആറളം ഫാമിൽ കുടിശികയായ മുഴുവൻ ശമ്പളവും നൽകണമെന്നും സർക്കാർ നേരിട്ട് ശമ്പളം നൽകുന്ന സാഹചര്യം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ടാണ് ഭരണകക്ഷി യൂണിയനുകൾ ഉൾപ്പെടെ ചേർന്നു സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചത്.

ആറളം ഫാം സമരം ഒത്തു തീർപ്പാക്കാൻ ജില്ലാ ഭരണകൂടം ഇടപെടണമെന്ന് എഐടിയുസി ജില്ലാ സെക്രട്ടറി സി.പി.സന്തോഷ് കുമാർ ആവശ്യപ്പെട്ടു. 7 മാസത്തെ ശമ്പളം ലഭിക്കാത്തതിനാൽ ആദിവാസി വിഭാഗത്തിലുള്ള തൊഴിലാളികളും ജീവനക്കാരും പട്ടിണിയിലാണ്. പൊതു സമൂഹം ഈസ്റ്റർ ആഘോഷിച്ചപ്പോൾ ആറളം ഫാമിലെ തൊഴിലാളികൾക്കും ജീവനക്കാർക്കും ഈ ആഘോഷം അന്യമായിരുന്നു. സമരം പ്രഖ്യാപിച്ചതിനു ശേഷം ഒരു മാസത്തെ വേതനം ഇവരുടെ അക്കൗണ്ടിൽ നൽകിയെങ്കിലും തുടർച്ചയായ അവധി മൂലം ബാങ്കിൽ നിന്ന് പണം പിൻവലിക്കാനും തടസ്സമായി.

7 മാസത്തെ വേതനം നൽകാനുള്ളപ്പോൾ കണ്ണിൽ പൊടിയിടാനെന്ന മട്ടിൽ ഒരു മാസത്തെ വേതനം നൽകിയത് ഇവരെ വഞ്ചിക്കുന്നതിനു തുല്യമാണെന്നും സി.പി.സന്തോഷ്കുമാർ പറഞ്ഞു. സർക്കാരും മാനേജ്മെന്റും ഇടപെട്ട് സമരം ഒത്തുതീർപ്പാക്കുന്നതിനും ആറളം ഫാമിനെ നാശത്തിൽ നിന്ന് കരകയറ്റുന്നതിനും നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108355/aralam)