---
title: "അഴിമതിയുടെ ഉറവിടം കണ്ടെത്തി ഉന്മൂലനം ചെയ്യും: മുഖ്യമന്ത്രി"
english_title: "Pinaryi vijyan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108363/pinaryi-vijyan"
published_at: "2023-04-11T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6434ec0b7a242_Screenshot_2023-04-11-10-34-35-04_a23b203fd3aafc6dcb84e438dda678b6.jpg"
keywords: []
---

# അഴിമതിയുടെ ഉറവിടം കണ്ടെത്തി ഉന്മൂലനം ചെയ്യും: മുഖ്യമന്ത്രി

> **Lead Summary:** **കൊച്ചി**: അഴിമതിക്ക് അവസരം നൽകാതെ ഉറവിടം കണ്ടെത്തി ഉന്മൂലനം ചെയ്യലാണു സർക്കാരിന്റെ ലക്ഷ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നീതിനിർവഹണ കേന്ദ്രങ്ങളെ ഡിജിറ്റൈസ് ചെയ്യുന്നതിലൂടെ സുതാര്യവും വേഗത്തിലുമുള്ള നീതി നടപ്പാക്കൽ ഉറപ്പാക്കും.

## Article Content

**കൊച്ചി**: അഴിമതിക്ക് അവസരം നൽകാതെ ഉറവിടം കണ്ടെത്തി ഉന്മൂലനം ചെയ്യലാണു സർക്കാരിന്റെ ലക്ഷ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നീതിനിർവഹണ കേന്ദ്രങ്ങളെ ഡിജിറ്റൈസ് ചെയ്യുന്നതിലൂടെ സുതാര്യവും വേഗത്തിലുമുള്ള നീതി നടപ്പാക്കൽ ഉറപ്പാക്കും.

സംസ്ഥാനത്തെ 6 വിജിലൻസ് കോടതികളെ ഒരു സോഫ്റ്റ് വെയറിൽ ബന്ധിപ്പിക്കുന്ന വിജിലൻസ് കേസ് മാനേജ്മെന്റ് സിസ്റ്റം (വിസിഎംഎസ്) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആറു വിജിലൻസ് കോടതികളിലായി 1,400 അഴിമതി കേസ് നിലവിലുണ്ട്. ഇതിൽ 800 കേസ് 5 വർഷത്തിലേറെ പഴക്കമുള്ളതാണ്.

ഇ കോർട്ട് സംവിധാനം പൂർണമായും നടപ്പാക്കുന്നതോടെ കേസുകൾ കെട്ടിക്കിടക്കുന്ന രീതി അവസാനിക്കും.പോക്സോ കേസുകളടക്കം വേഗത്തിൽ കൈകാര്യം ചെയ്യാനാവും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108363/pinaryi-vijyan)