---
title: "സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ വിഷു-റംസാൻ ഫെയറുകൾ 12 മുതൽ 21 വരെ നടക്കും"
english_title: "Supplyco "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108364/supplyco"
published_at: "2023-04-11T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6434ecd3e9e54_images_-_2023-04-11T104329.044.jpeg"
keywords: []
---

# സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ വിഷു-റംസാൻ ഫെയറുകൾ 12 മുതൽ 21 വരെ നടക്കും

> **Lead Summary:** സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ വിഷു-റംസാൻ ഫെയറുകൾ 12 മുതൽ 21 വരെ നടക്കും. സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 11ന് തമ്പാനൂർ കെഎസ്ആർടിസി ടെർമിനലിന് സമീപത്തെ സപ്ലൈകോ സൂപ്പ‍ർ മാർക്കറ്റ് പരിസരത്ത് ഭക്ഷ്യപൊതുവിതരണ മന്ത്രി ജി ആർ അനിൽ നിർവഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും.

## Article Content

സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ വിഷു-റംസാൻ ഫെയറുകൾ 12 മുതൽ 21 വരെ നടക്കും. സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 11ന് തമ്പാനൂർ കെഎസ്ആർടിസി ടെർമിനലിന് സമീപത്തെ സപ്ലൈകോ സൂപ്പ‍ർ മാർക്കറ്റ് പരിസരത്ത് ഭക്ഷ്യപൊതുവിതരണ മന്ത്രി ജി ആർ അനിൽ നിർവഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും.

14 ജില്ലാ ആസ്ഥാനങ്ങളിലെയും താലൂക്ക് ആസ്ഥാനങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട സൂപ്പർ മാർക്കറ്റുകൾ കേന്ദ്രീകരിച്ചാണ് ഫെയറുകൾ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. വിഷുവിനും റംസാനും സ്പെഷ്യൽ വിഭവങ്ങൾ തയ്യാറാക്കുന്നതിന് ആവശ്യമായ ബിരിയാണി അരി, പായസക്കൂട്ട്, മറ്റ് സാധനങ്ങൾ എന്നിവ 10 മുതൽ 35 ശതമാനം വരെ വിലക്കിഴിവിൽ മേളകളിൽ വില്പന നടത്തും. ഉത്സവ സീസണുകളിൽ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് വിപണിയിൽ ഇടപെടുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ് ഇത്തരം സ്പെഷ്യൽ മേളകളെന്ന് മന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108364/supplyco)