---
title: "രാഹുലിന്‍റെ റോഡ് ഷോ: വയനാട് ജില്ല സുരക്ഷാവലയത്തില്‍"
english_title: "Vayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108374/vayanad"
published_at: "2023-04-11T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6434f77ac0319_n48900553616811927919577009c0e9beda7de3a66ad38f98bb28c2c11cde070d613598acacf5352595789f.jpg"
keywords: []
---

# രാഹുലിന്‍റെ റോഡ് ഷോ: വയനാട് ജില്ല സുരക്ഷാവലയത്തില്‍

> **Lead Summary:** **കല്‍പറ്റ**: എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതിന് ശേഷം ആദ്യമായി ചൊവ്വാഴ്ച വയനാട്ടിലെത്തുന്ന രാഹുല്‍ ഗാന്ധിക്ക് ഏര്‍പ്പെടുത്തുന്നത് പഴുതടച്ച സുരക്ഷ.

## Article Content

**കല്‍പറ്റ**: എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതിന് ശേഷം ആദ്യമായി ചൊവ്വാഴ്ച വയനാട്ടിലെത്തുന്ന രാഹുല്‍ ഗാന്ധിക്ക് ഏര്‍പ്പെടുത്തുന്നത് പഴുതടച്ച സുരക്ഷ.

രാഹുല്‍ ഗാന്ധിക്കൊപ്പം പ്രിയങ്ക ഗാന്ധിയും കല്‍പറ്റയില്‍ എത്തുന്നതിനാല്‍ തന്നെ വലിയ രീതിയിലുള്ള സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ജില്ല പൊലീസ് മേധാവിക്ക് കീഴില്‍ ഒമ്ബതു ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ 800ഓളം പൊലീസുകാരുടെ സുരക്ഷയാണ് കല്‍പറ്റയിലൊരുക്കിയിരിക്കുന്നത്.

സുരക്ഷക്കായി വിവിധ ജില്ലകളില്‍നിന്നുള്ള പൊലീസുകാരാണ് വയനാട്ടിലെത്തിയിട്ടുള്ളത്. രാഹുല്‍ ഗാന്ധിയെത്തുന്ന എസ്.കെ.എം.ജെ ഹൈസ്കൂള്‍ ഗ്രൗണ്ടിലും തുടര്‍ന്ന് അവിടെനിന്ന് എം.പി ഓഫിസിന് സമീപത്തെ സമ്മേളന വേദിവരെ നടക്കുന്ന റോഡ് ഷോയിലും വലിയ രീതിയിലുള്ള പൊലീസ് കാവലാണ് ഉണ്ടാകുക. എം.പി ഓഫിസിന് മുന്നിലായുള്ള സമ്മേളന വേദിയിലും പരിസരത്തും പൊലീസ് സുരക്ഷയുണ്ടാകും.പരിപാടി നടക്കുന്നതിന്‍റെ ഭാഗമായി ഉച്ചക്കുശേഷം കല്‍പറ്റ നഗരത്തില്‍ ഗതാഗത ക്രമീകരണവും ഉണ്ടാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108374/vayanad)