---
title: "വനം ചെക്ക് പോസ്റ്റുകളിൽ വനം വകുപ്പ് വിജിലൻസിന്റെ മിന്നൽ പരിശോധന "
english_title: "Forestdpt"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108391/forestdpt"
published_at: "2023-04-11T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643505f727b55_IMG-20230411-WA0056.jpg"
keywords: []
---

# വനം ചെക്ക് പോസ്റ്റുകളിൽ വനം വകുപ്പ് വിജിലൻസിന്റെ മിന്നൽ പരിശോധന 

> **Lead Summary:**  സംസ്ഥാന വനം വകുപ്പ് വിജിലൻസ് മേധാവി പ്രമോദ്. ജി. കൃഷ്ണൻ IFS ഐ എഫ് എസ്ന്റെ നിർദ്ദേശ പ്രകാരം സംസ്ഥാനത്തെ എല്ലാ വനം ചെക്ക് പോസ്റ്റുകളിലും വനം വകുപ്പ് വിജിലൻസ് വിഭാഗം പരിശോധന നടത്തുന്നതിന്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ വനം ചെക്ക് പോസ്റ്റായ ഇരിട്ടി ചെക്ക് പോസ്റ്റിൽ കണ്ണൂർ ഫ്ളയിംഗ് സ്ക്വാഡ് റെയിഞ്ച് മിന്നൽ പരിശോധന നടത്തി. തിങ്കൾ രാത്രി തുടങ്ങിയ പരിശോധന പുലർച്ചെ വരെ നീണ്ടു.

## Article Content

 സംസ്ഥാന വനം വകുപ്പ് വിജിലൻസ് മേധാവി പ്രമോദ്. ജി. കൃഷ്ണൻ IFS ഐ എഫ് എസ്ന്റെ നിർദ്ദേശ പ്രകാരം സംസ്ഥാനത്തെ എല്ലാ വനം ചെക്ക് പോസ്റ്റുകളിലും വനം വകുപ്പ് വിജിലൻസ് വിഭാഗം പരിശോധന നടത്തുന്നതിന്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ വനം ചെക്ക് പോസ്റ്റായ ഇരിട്ടി ചെക്ക് പോസ്റ്റിൽ കണ്ണൂർ ഫ്ളയിംഗ് സ്ക്വാഡ് റെയിഞ്ച് മിന്നൽ പരിശോധന നടത്തി. തിങ്കൾ രാത്രി തുടങ്ങിയ പരിശോധന പുലർച്ചെ വരെ നീണ്ടു.

പരിശോധനയിൽ ക്രമക്കേടുകൾ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല. ഓൺലൈൻ പേയ്മെന്റുകളും പരിശോധിച്ചു വരുന്നുണ്ട്. റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.വി.ജയപ്രകാശ്, ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫിസർ പി.ഷൈജു, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ഹരിദാസ്.ഡി, കെ.വി.ശിവശങ്കർ എന്നിവരാണ് പരിശോധന നടത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108391/forestdpt)