---
title: "മണൽക്കടത്ത് പിടിക്കാനെത്തിയ പോലീസ് ജീപ്പിന് ലോറിയിടിച്ചു"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108393/accident"
published_at: "2023-04-11T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643507a5e4826_Screenshot_20230411-123724_WhatsApp.jpg"
keywords: []
---

# മണൽക്കടത്ത് പിടിക്കാനെത്തിയ പോലീസ് ജീപ്പിന് ലോറിയിടിച്ചു

> **Lead Summary:** പോലീസ് വാഹനത്തിനുനേരേ മണൽ കടത്തുസംഘം ലോറിയിടിച്ച് അപായപ്പെടുത്താൻ ശ്രമം. ഹോംഗാർഡും രണ്ട് പോലീസുകാരുമുൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു. പോലീസ് ജീപ്പിനും കേടുപാടു സംഭവിച്ചു. പരിക്കേറ്റ എ.എസ്.ഐ. വി.വി.ഗോപിനാഥൻ, ഡ്രൈവർ കെ.ശരത്ത്, ഹോംഗാർഡ് ബാലകൃഷ്ണൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കണ്ണൂർ ജില്ലയിലെ പഴയങ്ങാടി ബസ്‌സ്റ്റാൻഡിനടുത്തുള്ള കെ.എസ്.ടി.പി. റോഡിലാണ് സംഭവം.

## Article Content

പോലീസ് വാഹനത്തിനുനേരേ മണൽ കടത്തുസംഘം ലോറിയിടിച്ച് അപായപ്പെടുത്താൻ ശ്രമം. ഹോംഗാർഡും രണ്ട് പോലീസുകാരുമുൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു. പോലീസ് ജീപ്പിനും കേടുപാടു സംഭവിച്ചു. പരിക്കേറ്റ എ.എസ്.ഐ. വി.വി.ഗോപിനാഥൻ, ഡ്രൈവർ കെ.ശരത്ത്, ഹോംഗാർഡ് ബാലകൃഷ്ണൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കണ്ണൂർ ജില്ലയിലെ പഴയങ്ങാടി ബസ്‌സ്റ്റാൻഡിനടുത്തുള്ള കെ.എസ്.ടി.പി. റോഡിലാണ് സംഭവം.

മാട്ടൂലിൽനിന്ന് ടിപ്പറിൽ മണലുമായി വരികയായിരുന്ന വാഹനത്തെ കണ്ട പോലീസ് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഇവർ പോലീസിനെ വെട്ടിച്ച് പഴയങ്ങാടി ബസ്‌സ്റ്റാൻഡിലൂടെ തിരിച്ച് മാട്ടൂൽ ഭാഗത്തേക്കുതന്നെ പോകാൻ ശ്രമിക്കവേ പിന്നാലെയെത്തിയ പോലീസ് വാഹനത്തെ ഇടിക്കുകയായിരുന്നു. തുടർന്ന് അമിതവേഗത്തിൽ ലോറി മാട്ടൂൽ ഭാഗത്തേക്ക് പോയി. പിന്നാലെ പോലീസും. മണൽക്കടത്ത് ലോറി കടപ്പുറം ഭാഗത്തേക്ക് ഓടിച്ചുപോയി രക്ഷപ്പെട്ടു. പോലീസ് പിന്തുടർന്നെങ്കിലും ഇവരെ പിടികൂടാനായില്ല. വാഹനത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. വാഹനത്തെയും പ്രതികളെന്നു സംശയിക്കുന്നവരെക്കുറിച്ചും വ്യക്തമായ സൂചനകൾ ലഭിച്ചതായി പോലീസ്‌ വ്യക്തമാക്കി. പരിക്കേറ്റ എ.എസ്.ഐ. വി.വി.ഗോപിനാഥിന്റെ പരാതിയിൽ ഇവർക്കെതിരേ വധശ്രമത്തിന് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108393/accident)