---
title: "തലശ്ശേരി റെയിൽവേ സ്റ്റേഷൻ പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർ സന്ദർശിച്ചു"
english_title: "Thalassery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108395/thalassery"
published_at: "2023-04-11T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643509070c768_IMG-20230411-WA0072.jpg"
keywords: []
---

# തലശ്ശേരി റെയിൽവേ സ്റ്റേഷൻ പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർ സന്ദർശിച്ചു

> **Lead Summary:** **തലശ്ശേരി : **തലശ്ശേരി റെയിൽവേ സ്റ്റേഷൻ പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർ സന്ദർശിച്ചു. കണ്ണൂർ ജില്ലയിലെ തലശ്ശേരി റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർ യശ്പാൽ സിങ് തോമർ സ്റ്റേഷന്റെ വികസനപ്രവർത്തനം അവലോകനംചെയ്തു. സ്പീക്കറുടെ അഭ്യർഥന മാനിച്ചാണ് ഡിവിഷണൽ മാനേജർ സ്റ്റേഷൻ സന്ദർശിച്ചത്. അമൃത് ഭാരത് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞമാസം ഇദ്ദേഹം സ്റ്റേഷൻ സന്ദർശിച്ചിരുന്നു. അമൃത് ഭാരത് പദ്ധതിയിലുൾപ്പെട്ടതോടെ 10 കോടി രൂപയുടെ വികസനപ്രവർത്തനം സ്റ്റേഷനിൽ നടപ്പാക്കും.

## Article Content

**തലശ്ശേരി : **തലശ്ശേരി റെയിൽവേ സ്റ്റേഷൻ പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർ സന്ദർശിച്ചു. കണ്ണൂർ ജില്ലയിലെ തലശ്ശേരി റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർ യശ്പാൽ സിങ് തോമർ സ്റ്റേഷന്റെ വികസനപ്രവർത്തനം അവലോകനംചെയ്തു. സ്പീക്കറുടെ അഭ്യർഥന മാനിച്ചാണ് ഡിവിഷണൽ മാനേജർ സ്റ്റേഷൻ സന്ദർശിച്ചത്. അമൃത് ഭാരത് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞമാസം ഇദ്ദേഹം സ്റ്റേഷൻ സന്ദർശിച്ചിരുന്നു. അമൃത് ഭാരത് പദ്ധതിയിലുൾപ്പെട്ടതോടെ 10 കോടി രൂപയുടെ വികസനപ്രവർത്തനം സ്റ്റേഷനിൽ നടപ്പാക്കും.

നേരത്തെ അനുവദിച്ച രണ്ടുകോടി രൂപയും വികസനപ്രവർത്തനത്തിന് വിനിയോഗിക്കും. റെയിൽവേ സ്റ്റേഷന് സമീപം ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലം മറ്റ് ആവശ്യങ്ങൾക്ക് വിനിയോഗിക്കുന്നതിനെക്കുറിച്ച് ചർച്ചചെയ്തു. ഇതിനായി പദ്ധതി തയ്യാറാക്കാൻ ഡോ. അരുൺ തോമസിനെ ചുമതലപ്പെടുത്തി. രണ്ടാമത്തെ പ്ലാറ്റ്‌ഫോമിൽ രാവിലെ നാലുമുതൽ ടിക്കറ്റ് കൗണ്ടർ പ്രവർത്തനംതുടങ്ങും. രണ്ടാം പ്ലാറ്റ്‌ഫോമിന് സമീപം വാഹന പാർക്കിങ് സൗകര്യം തുടങ്ങും. കുടിവെള്ളപദ്ധതി നടപ്പാക്കും. തലശ്ശേരി പുതിയ ബസ്‌സ്റ്റാൻഡിൽനിന്ന് റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡ് വേണമെന്ന ആവശ്യം ചർച്ചചെയ്തു. റോഡ് വന്നാൽ ബസ്‌സ്റ്റാൻഡിൽനിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് എളുപ്പവഴിയാകും. ഇപ്പോൾ പുതിയ ബസ്‌സ്റ്റാൻഡിൽനിന്ന് സംഗമം കവല വഴിയാണ് യാത്രക്കാർ സ്റ്റേഷനിലേക്ക് പോകുന്നത്. പ്ലാറ്റ്‌ഫോമിൽ കേടുപാട് സംഭവിച്ച മേൽക്കൂര മാറ്റുന്നതോടൊപ്പം മേൽക്കൂര ഇല്ലാതിടത്ത് മേൽക്കൂര സ്ഥാപിക്കാനും തീരുമാനിച്ചു. സ്പീക്കർ എ.എൻ. ഷംസീർ, റെയിൽവേ പാസഞ്ചേഴ്‌സ് അമിനിറ്റി കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസ്, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108395/thalassery)