---
title: "വയനാട് ജില്ലാ പഞ്ചായത്തിലെ അഴിമതി സംബന്ധിച്ച് സമഗ്രാന്വേഷണം വേണമെന്ന് സി.പി.എം. "
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108401/kalpetta"
published_at: "2023-04-11T13:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64350e7960020_IMG-20230411-WA0083.jpg"
keywords: []
---

# വയനാട് ജില്ലാ പഞ്ചായത്തിലെ അഴിമതി സംബന്ധിച്ച് സമഗ്രാന്വേഷണം വേണമെന്ന് സി.പി.എം. 

> **Lead Summary:** **കൽപ്പറ്റ**: ജില്ലാ പഞ്ചായത്തിലെ നടക്കുന്ന അഴിമതികളെ കുറിച്ച് സമഗ്രാന്വേഷണം വേണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ .. ജില്ലാ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ സി .പി .എം നടത്തുന്ന സമരം ഉദ്ഘാടനം ചെയ്ത് അദ്ദേഹം. . ജില്ലാ പഞ്ചായത്തിലെ യു.ഡി.എഫ് തുടര്‍ ഭരണം വയനാടിന്റെ ഗതികേടാണന്നും സി.പി.എം ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍ പറഞ്ഞു. ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യംവച്ച് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നില്ല. പര്‍ച്ചേസിംഗ് പദ്ധതികളിലൂടെ അഴിമതി നടത്താനാണ് ജില്ലാ പഞ്ചായത്തിന് താല്‍പര്യം.

## Article Content

**കൽപ്പറ്റ**: ജില്ലാ പഞ്ചായത്തിലെ നടക്കുന്ന അഴിമതികളെ കുറിച്ച് സമഗ്രാന്വേഷണം വേണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ .. ജില്ലാ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ സി .പി .എം നടത്തുന്ന സമരം ഉദ്ഘാടനം ചെയ്ത് അദ്ദേഹം. . ജില്ലാ പഞ്ചായത്തിലെ യു.ഡി.എഫ് തുടര്‍ ഭരണം വയനാടിന്റെ ഗതികേടാണന്നും സി.പി.എം ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍ പറഞ്ഞു. ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യംവച്ച് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നില്ല. പര്‍ച്ചേസിംഗ് പദ്ധതികളിലൂടെ അഴിമതി നടത്താനാണ് ജില്ലാ പഞ്ചായത്തിന് താല്‍പര്യം.

സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കായി വിശ്രമമുറി നിര്‍മ്മിക്കുന്ന പദ്ധതിയിലെ അഴിമതി വിജിലന്‍സ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സി.പി.എം. ജനപ്രതിനിധികളാണ് സമരത്തിൽ പങ്കെടുത്തത്. മുൻ എം.എൽ.എ സി.കെ. ശശീന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം സുരേഷ് താളൂർ, സി.കെ.ശിവരാമൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108401/kalpetta)