---
title: "ദേശീയ പാർട്ടി പദവി നഷ്ടമായതു കൊണ്ട് രാഷ്ട്രീയ പ്രവർത്തനത്തിന് തടസ്സമില്ല: കാനം രാജേന്ദ്രൻ"
english_title: "Kanam rajendran"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108404/kanam-rajendran"
published_at: "2023-04-11T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6435132ab8fd3_Screenshot_2023-04-11-13-13-12-03_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ദേശീയ പാർട്ടി പദവി നഷ്ടമായതു കൊണ്ട് രാഷ്ട്രീയ പ്രവർത്തനത്തിന് തടസ്സമില്ല: കാനം രാജേന്ദ്രൻ

> **Lead Summary:** സിപിഐയുടെ ദേശീയ പാർട്ടി പദവി പിൻവലിച്ചതിൽ പ്രതികരണവുമായി സംസ്ഥാന സെകക്രട്ടറി കാനം രാജേന്ദ്രൻ. പരിഷ്‌കരിച്ച മാനദണ്ഡപ്രകാരം ദേശീയപദവിക്ക് അർഹതയില്ലെന്ന കാര്യത്തിൽ വിശദീകരണം നൽകി വരികയാണ്. ഏതെങ്കിലും ഒരു മാനദണ്ഡപ്രകാരം പദവി നിർണയിക്കുന്നത് ശരിയല്ല.

## Article Content

സിപിഐയുടെ ദേശീയ പാർട്ടി പദവി പിൻവലിച്ചതിൽ പ്രതികരണവുമായി സംസ്ഥാന സെകക്രട്ടറി കാനം രാജേന്ദ്രൻ. പരിഷ്‌കരിച്ച മാനദണ്ഡപ്രകാരം ദേശീയപദവിക്ക് അർഹതയില്ലെന്ന കാര്യത്തിൽ വിശദീകരണം നൽകി വരികയാണ്. ഏതെങ്കിലും ഒരു മാനദണ്ഡപ്രകാരം പദവി നിർണയിക്കുന്നത് ശരിയല്ല.

സാങ്കേതിക കാര്യം മാത്രമാണ്. രാഷ്ട്രീയ പ്രവർത്തനത്തിനോ സംഘടനാ പ്രവർത്തനത്തിനോ ഒരു തടസ്സവുമില്ല. അംഗീകാരമേ ഇല്ലാത്ത കാലത്തും പ്രവർത്തിച്ച പാർട്ടിയാണ് സിപിഐയെന്ന് കാനം പറഞ്ഞു.

സിപിഐ, എൻസിപി, തൃണമൂൽ കോൺഗ്രസ് എന്നീ പാർട്ടികൾക്കാണ് ദേശീയ പദവി നഷ്ടമായത്. 2014, 2019 വർഷങ്ങളിലെ സീറ്റ് നില, വോട്ട് ശതമാനം എന്നിവ കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം. ബംഗാളിലും സംസ്ഥാന പാർട്ടി സ്ഥാനം നഷ്ടമായതോടെയാണ് സിപിഐ ദേശീയ പാർട്ടി അല്ലാതായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108404/kanam-rajendran)