---
title: "സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് റെക്കോര്‍ഡ് മഴ."
english_title: "Record rain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10842/record-rain"
published_at: "2021-11-15T14:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61921b3190e5d_images - 2021-11-02T102547.074.jpeg"
keywords: []
---

# സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് റെക്കോര്‍ഡ് മഴ.

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് റെക്കോര്‍ഡ് മഴ. ഒക്ടോബര്‍ 1 മുതല്‍ നവംബര്‍ 15വരെ മാത്രം ലഭിച്ചത് 833.8 മില്ലി മീറ്റര്‍ മഴയാണ്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് റെക്കോര്‍ഡ് മഴ. ഒക്ടോബര്‍ 1 മുതല്‍ നവംബര്‍ 15വരെ മാത്രം ലഭിച്ചത് 833.8 മില്ലി മീറ്റര്‍ മഴയാണ്.

2010ല്‍ ലഭിച്ച 822.9 മില്ലി മീറ്റര്‍ മഴയാണ് ഇതുവരെയുള്ള സര്‍വകാല റെക്കോഡ്.

92 ദിവസം നീണ്ടു നില്‍ക്കുന്ന തുലാവര്‍ഷത്തില്‍ 45 ദിവസം കൊണ്ടുതന്നെ ഇത്തവണ സര്‍വകാല റെക്കോഡ് മറികടന്നുതുലാവര്‍ഷ സീസണില്‍ സംസ്ഥാനത്തിന് ലഭിക്കേണ്ടത് 492 മി.മി മഴയാണ്.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ 121 വര്‍ഷത്തെ റെക്കോഡ് പ്രകാരം തുലാവര്‍ഷ മഴ 800 മില്ലി മീറ്റര്‍ കൂടുതല്‍ ലഭിച്ചത് ഇതിന് മുന്‍പ് രണ്ട് തവണ മാത്രമാണ്. 2010ല്‍ 822.9 മി മി മഴയും 1977ലും 809.1 മില്ലി മീറ്റര്‍ മഴയും ലഭിച്ചിരുന്നു.

സംസ്ഥാനത്ത് രണ്ട് ദിവസം കൂടെ ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

 പൊതുജനങ്ങള്‍ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10842/record-rain)