---
title: "റബറിന്റെ താങ്ങുവില കേന്ദ്രശ്രദ്ധയില്‍പ്പെടുത്തും: ആര്‍ച്ച് ബിഷപ്പിന് റബര്‍ ബോര്‍ഡിന്റെ ഉറപ്പ്"
english_title: "Rubber support price to take center stage"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108427/rubber-support-price-to-take-center-stage"
published_at: "2023-04-11T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643529482a34f_Screenshot_2023-04-11-14-59-31-04_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# റബറിന്റെ താങ്ങുവില കേന്ദ്രശ്രദ്ധയില്‍പ്പെടുത്തും: ആര്‍ച്ച് ബിഷപ്പിന് റബര്‍ ബോര്‍ഡിന്റെ ഉറപ്പ്

> **Lead Summary:** **കണ്ണൂർ:** തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി കേന്ദ്ര റബർ ബോർഡ് ചെയർമാൻ സവാർ ധനാനിയ കൂടിക്കാഴ്ച്ച നടത്തി. കണ്ണൂർ നെല്ലിക്കാംപോയിൽ വച്ച് നടന്ന കൂടിക്കാഴ്ച്ചയിൽ റബർ താങ്ങുവില ഉൾപ്പടെയുള്ള വിഷയങ്ങൾ ചർച്ചയായി. കർഷകരുമായി ബന്ധപ്പെട്ട ആശങ്കകൾ അനുഭാവം പരിഗണിക്കാമെന്നും താങ്ങുവിലയുടെ കാര്യം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും റബർ ബോർഡ് ചെയർമാൻ ബിഷപ്പിന് ഉറപ്പു നൽകി.

## Article Content

**കണ്ണൂർ:** തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി കേന്ദ്ര റബർ ബോർഡ് ചെയർമാൻ സവാർ ധനാനിയ കൂടിക്കാഴ്ച്ച നടത്തി. കണ്ണൂർ നെല്ലിക്കാംപോയിൽ വച്ച് നടന്ന കൂടിക്കാഴ്ച്ചയിൽ റബർ താങ്ങുവില ഉൾപ്പടെയുള്ള വിഷയങ്ങൾ ചർച്ചയായി. കർഷകരുമായി ബന്ധപ്പെട്ട ആശങ്കകൾ അനുഭാവം പരിഗണിക്കാമെന്നും താങ്ങുവിലയുടെ കാര്യം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും റബർ ബോർഡ് ചെയർമാൻ ബിഷപ്പിന് ഉറപ്പു നൽകി.

റബറിന് താങ്ങുവില കിലോയ്ക്ക് 300 രൂപയാക്കിയാൽ ബിജെപിയ്ക്ക് വോട്ട് ചെയ്യുന്നതിന് പ്രയാസമില്ലെന്ന് മാർ ജോസഫ് പാംപ്ലാനി നിലപാട് എടുത്തിരുന്നു. റബർ താങ്ങുവിലയുടെ കാര്യത്തിൽ ഇടതുമുന്നണി സർക്കാർ വാഗ്ദാനം പാലിച്ചിട്ടില്ലെന്നും മറ്റു പല കാര്യങ്ങളും അനുഭാവത്തോടെ അവർ ചെയ്തുതന്നിട്ടുണ്ടെന്നും പാംപ്ലാനി പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108427/rubber-support-price-to-take-center-stage)