---
title: "കൂത്തുപറമ്പ് കാഞ്ചി കാമാക്ഷി അമ്മൻ ക്ഷേത്രം പ്രതിഷ്ഠാദിന വാർഷിക മഹോത്സവം സമാപിച്ചു."
english_title: "Koothuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108436/koothuparamba"
published_at: "2023-04-11T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64352d319960b_Screenshot_20230411-151359_WhatsApp.jpg"
keywords: []
---

# കൂത്തുപറമ്പ് കാഞ്ചി കാമാക്ഷി അമ്മൻ ക്ഷേത്രം പ്രതിഷ്ഠാദിന വാർഷിക മഹോത്സവം സമാപിച്ചു.

> **Lead Summary:** **കൂത്തുപറമ്പ്**: കാഞ്ചി കാമാക്ഷി അമ്മൻ ക്ഷേത്രം പ്രതിഷ്ഠാദിന വാർഷിക മഹോത്സവം സമാപിച്ചു. രണ്ടുദിവസങ്ങളിലായാണ് മഹോത്സവം നടന്നത്. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പറമ്പടി പുതുശ്ശേരി ഇല്ലത്ത് മോഹനൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ ആണ് ചടങ്ങുകൾ നടന്നത്.

## Article Content

**കൂത്തുപറമ്പ്**: കാഞ്ചി കാമാക്ഷി അമ്മൻ ക്ഷേത്രം പ്രതിഷ്ഠാദിന വാർഷിക മഹോത്സവം സമാപിച്ചു. രണ്ടുദിവസങ്ങളിലായാണ് മഹോത്സവം നടന്നത്. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പറമ്പടി പുതുശ്ശേരി ഇല്ലത്ത് മോഹനൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ ആണ് ചടങ്ങുകൾ നടന്നത്.

പ്രധാന ചടങ്ങായ പാൽക്കുമ്പ ഘോഷയാത്രയിൽ നിരവധി സ്ത്രീകളും കുട്ടികളുമാണ് അണിനിരന്നത്. തുടർന്ന് പാൽക്കുംഭാഭിഷേകം, കലശാഭിഷേകം ഉച്ചപൂജ തുടങ്ങിയവ നടന്നു . മുഴുവൻ ഭക്തജനങ്ങൾക്കും അന്നദാനവും ഏർപ്പെടുത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108436/koothuparamba)