---
title: "പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ ജില്ലാതല ഏകദിന പരിശീലന ക്യാമ്പ് നടന്നു "
english_title: "Primary Headmasters Association"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108439/primary-headmasters-association"
published_at: "2023-04-11T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6435300300774_Screenshot_2023-04-11-15-19-05-07_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ ജില്ലാതല ഏകദിന പരിശീലന ക്യാമ്പ് നടന്നു 

> **Lead Summary:** കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ) ജില്ലാതല റിസോഴ്സ് ടീം അംഗങ്ങൾക്കുള്ള ഏകദിന പരിശീലന ക്യാമ്പ് ചൊവ്വ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. സംസ്ഥാന അസി. സെക്രട്ടറി കെ.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.വിനോദ്കുമാർ അദ്ധ്യക്ഷത വഹിച്ചു.

## Article Content

കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ) ജില്ലാതല റിസോഴ്സ് ടീം അംഗങ്ങൾക്കുള്ള ഏകദിന പരിശീലന ക്യാമ്പ് ചൊവ്വ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. സംസ്ഥാന അസി. സെക്രട്ടറി കെ.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.വിനോദ്കുമാർ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി വി.പി.രാജീവൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.പി. വേണുഗോപാലൻ, ജില്ലാ ജോ.സെക്രട്ടറി പി. സുചിത്ര, കെ.വിജയൻ എന്നിവർ സംസാരിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് റിട്ട.സൂപ്രണ്ടുമാരായ ആർ.മുരളി, ആർ.ഗോപാലകൃഷ്ണൻ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108439/primary-headmasters-association)