---
title: "ശ്രീകണ്ഠപുരത്ത് മുറിച്ചിട്ട മരങ്ങൾ റോഡിൽ തന്നെ: യാത്രക്കാർക്കും വാഹനങ്ങൾക്കും ദുരിതം"
english_title: "Sreekandapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108447/sreekandapuram"
published_at: "2023-04-11T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643535a424de8_Screenshot_2023-04-11-15-48-58-13_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ശ്രീകണ്ഠപുരത്ത് മുറിച്ചിട്ട മരങ്ങൾ റോഡിൽ തന്നെ: യാത്രക്കാർക്കും വാഹനങ്ങൾക്കും ദുരിതം

> **Lead Summary:** **ശ്രീകണ്ഠപുരം**: ആഴ്ച്ചകൾക്ക് മുന്നേ ശ്രീകണ്ഠപുരം നഗരത്തിൽ മുറിച്ചിട്ട മരങ്ങൾ ഇപ്പോഴും റോഡിൽ തന്നെ.ഇതോടെ യാത്രാതടസവും അപകടങ്ങളും പതിവായി. നഗരത്തിൽ ബസ്സ്റ്റാൻഡിനു പിറകിലെ റോഡിലും മറ്റിടങ്ങളിലുമായാണ് പല സ്ഥലങ്ങളിലായി മരങ്ങൾ കൂട്ടിയിട്ടിട്ടുള്ളത്.

## Article Content

**ശ്രീകണ്ഠപുരം**: ആഴ്ച്ചകൾക്ക് മുന്നേ ശ്രീകണ്ഠപുരം നഗരത്തിൽ മുറിച്ചിട്ട മരങ്ങൾ ഇപ്പോഴും റോഡിൽ തന്നെ.ഇതോടെ യാത്രാതടസവും അപകടങ്ങളും പതിവായി. നഗരത്തിൽ ബസ്സ്റ്റാൻഡിനു പിറകിലെ റോഡിലും മറ്റിടങ്ങളിലുമായാണ് പല സ്ഥലങ്ങളിലായി മരങ്ങൾ കൂട്ടിയിട്ടിട്ടുള്ളത്.

ദുരന്തനിവാരണ സേനയുടെ നിർദേശപ്രകാരമാണ് നഗരത്തിലെ കെട്ടിടങ്ങൾക്ക് ഭീഷണിയാകുന്ന മരങ്ങൾ മുറിച്ചത്.എന്നാൽ പിന്നീട് ഇത് എടുത്തു മാറ്റാൻ അധികൃതർ തയ്യാറായില്ല. നിത്യേന നിരവധി വാഹനങ്ങളും യാത്രക്കാരും കടന്നു പോകുന്ന റോഡിൽ തന്നെ മരക്കഷ്ണങ്ങൾ കൂട്ടിയിട്ടത് വൻ പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്.

ഈസ്റ്റർ, വിഷു, പെരുന്നാൾ സീസൺ അടുത്തതോടെ വ്യാപാര മേഖലയടക്കം ഉണർന്നിട്ടുണ്ട്. കൂടുതൽ പേർ നഗരത്തിലെത്തുന്ന സമയത്ത് മരക്കഷ്ണകൾ കൂട്ടിയിട്ടത് കച്ചവടത്തെ ബാധിക്കുമെന്ന് വ്യാപാരികൾ പറയുന്നു. കൂട്ടിയിട്ട മരത്തിൽ വാഹനങ്ങളും തട്ടുന്നതും പതിവാണ്.

രാത്രി കാലങ്ങളിലടക്കം കാൽനടയാത്രികർ മരത്തിൽ തട്ടി വീഴുന്നുണ്ട്.മുറിച്ചിട്ട മരങ്ങൾ നഗരസഭാ അധികൃതരാണ് മാറ്റേണ്ടത്. ലേലം ചെയ്ത് നൽകാൻ വൈകുന്നതാണ് മരം റോഡിൽ തന്നെ കിടക്കാൻ കാരണമെന്ന് അധികൃതർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108447/sreekandapuram)