---
title: "അരിക്കൊമ്പൻ വിഷയം: കോടതി ഇടപെട്ടതോടെ കുഴഞ്ഞുമറിഞ്ഞുവെന്ന് ഇ.പി ജയരാജൻ "
english_title: "E p jayarajan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108450/e-p-jayarajan"
published_at: "2023-04-11T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64353922d7c33_Screenshot_2023-04-11-16-05-30-35_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# അരിക്കൊമ്പൻ വിഷയം: കോടതി ഇടപെട്ടതോടെ കുഴഞ്ഞുമറിഞ്ഞുവെന്ന് ഇ.പി ജയരാജൻ 

> **Lead Summary:** കോടതി ഇടപെട്ടതോടെ അരിക്കൊമ്പൻ വിഷയം ആകെ കുഴഞ്ഞുമറിഞ്ഞുവെന്ന് ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ. കോടതി ഇടപെട്ടില്ലായിരുന്നില്ലെങ്കിൽ ഇത്രയും പ്രശ്നം ഉണ്ടാകില്ലായിരുന്നു.

## Article Content

കോടതി ഇടപെട്ടതോടെ അരിക്കൊമ്പൻ വിഷയം ആകെ കുഴഞ്ഞുമറിഞ്ഞുവെന്ന് ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ. കോടതി ഇടപെട്ടില്ലായിരുന്നില്ലെങ്കിൽ ഇത്രയും പ്രശ്നം ഉണ്ടാകില്ലായിരുന്നു.

വിഷയം സർക്കാരിന് വിട്ടുകൊടുക്കലാണ് കോടതി ചെയ്യേണ്ടത്. വനം വകുപ്പിന്റെ ഇടപെടലിൽ പോരായ്മ ഉണ്ടെങ്കിൽ മാത്രമേ കോടതി ഇടപെടേണ്ടതുള്ളൂവെന്നും ജയരാജൻ പറഞ്ഞു. കോടതി ഇടപെടലിൽ ജനങ്ങളിൽ നിന്ന് വിമർശനം ഉയരുന്നുണ്ടെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108450/e-p-jayarajan)