---
title: "സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേള."
english_title: "My Kerala Mega Exhibition and Marketing Fair in conjunction with the 2nd Anniversary Celebration of the State Govt. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108462/my-kerala-mega-exhibition-and-marketing-fair-in-conjunction-with-the-2nd-anniversary-celebration-of-the-state-govt"
published_at: "2023-04-11T19:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64356c756ab9d_sfddgfxcvx.jpg"
keywords: []
---

# സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേള.

> **Lead Summary:** കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂള്‍ മൈതാനത്ത് നടക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയില്‍ കലാ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. ഏപ്രില്‍ 24 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ വൈകീട്ട് ആറുമുതലാണ് സംസ്ഥാനത്തെ പ്രമുഖ കലാസംഘങ്ങള്‍ മെഗാ ഷോകള്‍ അവതരിപ്പിക്കുക. ഏപ്രില്‍ 24 ന് വൈകീട്ട് ഇഷാന്‍ ദേവ്, ലക്ഷ്മി ജയന്‍, വിപിന്‍ സേവ്യര്‍, ആബിദ് അന്‍വര്‍, നീതു ഫൈസല്‍ തുടങ്ങിയവര്‍ അണിനിരക്കുന്ന ലൈവ് മ്യൂസിക് ഫെസ്റ്റ് അരങ്ങേറും. 25 ന് മാപ്പിള കലകളെ കോര്‍ത്തിണക്കിയ ഇശല്‍ നൈറ്റ്, 26 ന് എത്തിനിക് ഫോക്ക് ബാന്‍ഡ് പാലപ്പള്ളി ഫെയിം അതുല്‍ നറുകരയും സംഘവും 'സോള്‍ ഓഫ് ഫോക്ക്' എന്ന പേരില്‍ സംഗീത പരിപാടി അവതരിപ്പിക്കും. 27 ന് കൊച്ചിന്‍ കലാഭവന്‍ മെഗാ ഷോ അരങ്ങറും. 28 ന് ഉണര്‍വ്വ് നാടന്‍ കലാസംഘത്തിന്റെ നാടന്‍ കലാവതരണവും കോഴിക്കോട് 'ടീം അക്രോബാറ്റിക്' ഷോയും നടക്കും. 29 ന് ഷഹബാസ് അമന്റെ നേതൃത്വത്തില്‍ ഗസല്‍ സന്ധ്യ അരങ്ങേറും. ഏപ്രില്‍ 30 ന് 'ആല്‍മരം' മ്യൂസിക് ബാന്‍ഡ് സംഗീത പരിപാടികള്‍ അവതരിപ്പിക്കും. ഇത് കൂടാതെ ദിവസവും രാവിലെയും ഉച്ചതിരിഞ്ഞുമായി രണ്ട് സെമിനാറുകള്‍ വീതവും നടക്കും. കാലിക പ്രസക്തമായ സെമിനാറുകള്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തിലാണ് നടക്കുക. 170 ലധികം സ്റ്റാളുകളും മേളയുടെ വൈവിധ്യമാകും. കുടുംബശ്രീയുടെ നേതൃത്വത്തില്‍ വേറിട്ട ഭക്ഷ്യരുചികളുമായി ഭക്ഷ്യമേളയും പ്രദര്‍ശന മേളയുടെ ആകര്‍ഷണമായിരിക്കും. 70,154 ചതുരശ്രയടി വിസ്തൃതിയുള്ള ശീതീകരിച്ച ജര്‍മ്മന്‍ ഹാങ്ങര്‍ പവലിയനാണ് ഇവിടെ സജ്ജമാവുക.

## Article Content

കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂള്‍ മൈതാനത്ത് നടക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയില്‍ കലാ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. ഏപ്രില്‍ 24 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ വൈകീട്ട് ആറുമുതലാണ് സംസ്ഥാനത്തെ പ്രമുഖ കലാസംഘങ്ങള്‍ മെഗാ ഷോകള്‍ അവതരിപ്പിക്കുക. ഏപ്രില്‍ 24 ന് വൈകീട്ട് ഇഷാന്‍ ദേവ്, ലക്ഷ്മി ജയന്‍, വിപിന്‍ സേവ്യര്‍, ആബിദ് അന്‍വര്‍, നീതു ഫൈസല്‍ തുടങ്ങിയവര്‍ അണിനിരക്കുന്ന ലൈവ് മ്യൂസിക് ഫെസ്റ്റ് അരങ്ങേറും. 25 ന് മാപ്പിള കലകളെ കോര്‍ത്തിണക്കിയ ഇശല്‍ നൈറ്റ്, 26 ന് എത്തിനിക് ഫോക്ക് ബാന്‍ഡ് പാലപ്പള്ളി ഫെയിം അതുല്‍ നറുകരയും സംഘവും 'സോള്‍ ഓഫ് ഫോക്ക്' എന്ന പേരില്‍ സംഗീത പരിപാടി അവതരിപ്പിക്കും. 27 ന് കൊച്ചിന്‍ കലാഭവന്‍ മെഗാ ഷോ അരങ്ങറും. 28 ന് ഉണര്‍വ്വ് നാടന്‍ കലാസംഘത്തിന്റെ നാടന്‍ കലാവതരണവും കോഴിക്കോട് 'ടീം അക്രോബാറ്റിക്' ഷോയും നടക്കും. 29 ന് ഷഹബാസ് അമന്റെ നേതൃത്വത്തില്‍ ഗസല്‍ സന്ധ്യ അരങ്ങേറും. ഏപ്രില്‍ 30 ന് 'ആല്‍മരം' മ്യൂസിക് ബാന്‍ഡ് സംഗീത പരിപാടികള്‍ അവതരിപ്പിക്കും. ഇത് കൂടാതെ ദിവസവും രാവിലെയും ഉച്ചതിരിഞ്ഞുമായി രണ്ട് സെമിനാറുകള്‍ വീതവും നടക്കും. കാലിക പ്രസക്തമായ സെമിനാറുകള്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തിലാണ് നടക്കുക. 170 ലധികം സ്റ്റാളുകളും മേളയുടെ വൈവിധ്യമാകും. കുടുംബശ്രീയുടെ നേതൃത്വത്തില്‍ വേറിട്ട ഭക്ഷ്യരുചികളുമായി ഭക്ഷ്യമേളയും പ്രദര്‍ശന മേളയുടെ ആകര്‍ഷണമായിരിക്കും. 70,154 ചതുരശ്രയടി വിസ്തൃതിയുള്ള ശീതീകരിച്ച ജര്‍മ്മന്‍ ഹാങ്ങര്‍ പവലിയനാണ് ഇവിടെ സജ്ജമാവുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108462/my-kerala-mega-exhibition-and-marketing-fair-in-conjunction-with-the-2nd-anniversary-celebration-of-the-state-govt)