---
title: "സ്വന്തംവാഹനത്തിന്റെ ബോണറ്റിൽ ലോകഭൂപടം ഒട്ടിച്ചുവെച്ച്, സന്ദർശിച്ച രാജ്യങ്ങളും മറ്റും ഒന്നൊന്നായി രേഖപ്പെടുത്തി അവർ പറശ്ശിനിക്കടവിലുമെത്തി."
english_title: "Sticking a world map on the bonnet of their own vehicle, they reached Parasshinikad and "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108465/sticking-a-world-map-on-the-bonnet-of-their-own-vehicle-they-reached-parasshinikad-and"
published_at: "2023-04-11T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643577ac4e9f6_czfczx.jpg"
keywords: []
---

# സ്വന്തംവാഹനത്തിന്റെ ബോണറ്റിൽ ലോകഭൂപടം ഒട്ടിച്ചുവെച്ച്, സന്ദർശിച്ച രാജ്യങ്ങളും മറ്റും ഒന്നൊന്നായി രേഖപ്പെടുത്തി അവർ പറശ്ശിനിക്കടവിലുമെത്തി.

> **Lead Summary:** **മയ്യിൽ :** സ്വന്തംവാഹനത്തിന്റെ ബോണറ്റിൽ ലോകഭൂപടം ഒട്ടിച്ചുവെച്ച്, സന്ദർശിച്ച രാജ്യങ്ങളും മറ്റും ഒന്നൊന്നായി രേഖപ്പെടുത്തി അവർ പറശ്ശിനിക്കടവിലുമെത്തി. കൗതുകമുണർത്തുന്ന വാഹനത്തിൽ അഞ്ചുവർഷം മുൻപാണ് ജർമനിയിൽനിന്ന് യാത്ര തുടങ്ങിയത്. യാത്രയിലെ ദമ്പതിമാരുടെ പ്രായം 71-ഉം 68-ഉം. ജർമനിയിലെ മ്യൂൺസ്റ്റർ യൂണിവേഴ്‌സിറ്റി ഓഫ് അപ്ലൈഡ് സയൻസിലെ റിട്ട. മെഡിക്കൽ എൻജിനിയറായ ഹോൾഷെറും ഭാര്യ റിട്ട. പ്രൊഫസർ ഡോ. റാഗ്ളറുമാണ് വേറിട്ട ലോക സഞ്ചാരികളാവുന്നത്. 66-ാം വയസ്സിൽ ജോലിയിൽനിന്ന് വിരമിച്ചതോടെയാണ് ബെഡ്‌റൂം, അടുക്കള, വിശ്രമമുറി, ശൗചാലയം, ഫ്രിഡ്ജ്്, ഹീറ്റർ തുടങ്ങിയവ സജ്ജീകരിച്ച ടൊയോട്ട ലാൻഡ്‌ ക്രൂയിസർ ചേസിൽ ഇവർ യാത്ര തുടങ്ങിയത്. 2018 ജൂണിൽ യുക്രൈൻ, ജോർജിയ, അസർബയ്‌ജാൻ വഴി തുർക്കിയിലെത്തി. കടുത്ത ശൈത്യത്തെ തുടർന്ന് വാഹനം നിർത്തിയിട്ട് വിമാനത്തിൽ നാട്ടിലേക്ക് മടങ്ങിയെങ്കിലും അഞ്ചുമാസത്തിനുശേഷം യാത്ര തുടർന്ന് ഇറാൻ, ഉസ്‌ബെക്കിസ്താൻ, താജിക്കിസ്താൻ വഴി ചൈനയിലും നേപ്പാളിലുമെത്തി. സന്ദർശിച്ച രാജ്യങ്ങളുടെ പതാകകൾ വാഹനത്തിന്റെ അരികുകളിൽ ഒട്ടിച്ചുവെക്കുന്നു.

## Article Content

**മയ്യിൽ :** സ്വന്തംവാഹനത്തിന്റെ ബോണറ്റിൽ ലോകഭൂപടം ഒട്ടിച്ചുവെച്ച്, സന്ദർശിച്ച രാജ്യങ്ങളും മറ്റും ഒന്നൊന്നായി രേഖപ്പെടുത്തി അവർ പറശ്ശിനിക്കടവിലുമെത്തി. കൗതുകമുണർത്തുന്ന വാഹനത്തിൽ അഞ്ചുവർഷം മുൻപാണ് ജർമനിയിൽനിന്ന് യാത്ര തുടങ്ങിയത്. യാത്രയിലെ ദമ്പതിമാരുടെ പ്രായം 71-ഉം 68-ഉം. ജർമനിയിലെ മ്യൂൺസ്റ്റർ യൂണിവേഴ്‌സിറ്റി ഓഫ് അപ്ലൈഡ് സയൻസിലെ റിട്ട. മെഡിക്കൽ എൻജിനിയറായ ഹോൾഷെറും ഭാര്യ റിട്ട. പ്രൊഫസർ ഡോ. റാഗ്ളറുമാണ് വേറിട്ട ലോക സഞ്ചാരികളാവുന്നത്. 66-ാം വയസ്സിൽ ജോലിയിൽനിന്ന് വിരമിച്ചതോടെയാണ് ബെഡ്‌റൂം, അടുക്കള, വിശ്രമമുറി, ശൗചാലയം, ഫ്രിഡ്ജ്്, ഹീറ്റർ തുടങ്ങിയവ സജ്ജീകരിച്ച ടൊയോട്ട ലാൻഡ്‌ ക്രൂയിസർ ചേസിൽ ഇവർ യാത്ര തുടങ്ങിയത്. 2018 ജൂണിൽ യുക്രൈൻ, ജോർജിയ, അസർബയ്‌ജാൻ വഴി തുർക്കിയിലെത്തി. കടുത്ത ശൈത്യത്തെ തുടർന്ന് വാഹനം നിർത്തിയിട്ട് വിമാനത്തിൽ നാട്ടിലേക്ക് മടങ്ങിയെങ്കിലും അഞ്ചുമാസത്തിനുശേഷം യാത്ര തുടർന്ന് ഇറാൻ, ഉസ്‌ബെക്കിസ്താൻ, താജിക്കിസ്താൻ വഴി ചൈനയിലും നേപ്പാളിലുമെത്തി. സന്ദർശിച്ച രാജ്യങ്ങളുടെ പതാകകൾ വാഹനത്തിന്റെ അരികുകളിൽ ഒട്ടിച്ചുവെക്കുന്നു.

നേപ്പാളിൽ വെച്ച് വാഹനത്തിന്റെ കേടുപാടുകൾ തീർക്കാൻ കഴിയാതെ വന്നപ്പോൾ ഇരുവരും വിമാനത്തിൽ നാട്ടിലേക്ക് മടങ്ങി. നാല് മാസത്തിനുശേഷം പാർട്‌സുകളുമായെത്തി വാഹനം നന്നാക്കി യാത്ര തുടർന്നു. വാരാണസി വഴി കാൺപുരിലെത്തുമ്പോഴേക്കും കോവിഡ് വ്യാപനത്തോടെ രാജ്യം അടച്ചിട്ടതായി പ്രഖ്യാപനം വന്നു. ഇതോടെ ഇന്ത്യയിലെ യാത്ര നിർത്തി വിമാനത്തിൽ നാട്ടിലേക്ക് മടങ്ങി. കൺടെയ്‌നറിൽ വാഹനം ഹാംബെർഗിലെത്തിച്ചു. പിന്നീട് ബാൾട്ടിക് സമുദ്രതീരത്തിലൂടെ വിവിധ രാജ്യങ്ങളിലൂടെ സഞ്ചരിച്ചു. 2023 ജനുവരിയിൽ കണ്ടൈനറിൽ വാഹനം മുംബൈയിലെത്തിച്ച് അജന്ത, എല്ലോറ സന്ദർശിച്ചു. അമൃത്‌സർ, ഡൽഹി, രാജസ്ഥാൻ തുടങ്ങിയ സ്ഥലങ്ങൾ പൂർത്തിയാക്കിയാണ് കേരളത്തിലെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108465/sticking-a-world-map-on-the-bonnet-of-their-own-vehicle-they-reached-parasshinikad-and)