---
title: "ആഴ്ചകൾക്ക് മുന്നേ മുറിച്ചിട്ട മരങ്ങൾ ഇപ്പോഴും റോഡിൽത്തന്നെ; യാത്രാതടസ്സവും അപകടങ്ങളും പതിവായി."
english_title: "Trees cut down weeks ago still line the road; Traffic jams and accidents are frequent."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108471/trees-cut-down-weeks-ago-still-line-the-road-traffic-jams-and-accidents-are-frequent"
published_at: "2023-04-11T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643584ed2f8a9_SDzfc.jpg"
keywords: []
---

# ആഴ്ചകൾക്ക് മുന്നേ മുറിച്ചിട്ട മരങ്ങൾ ഇപ്പോഴും റോഡിൽത്തന്നെ; യാത്രാതടസ്സവും അപകടങ്ങളും പതിവായി.

> **Lead Summary:** **ശ്രീകണ്ഠപുരം : **ആഴ്ചകൾക്ക് മുന്നേ ശ്രീകണ്ഠപുരം നഗരത്തിൽ മുറിച്ചിട്ട മരങ്ങൾ ഇപ്പോഴും റോഡിൽത്തന്നെ. ഇതോടെ യാത്രാതടസ്സവും അപകടങ്ങളും പതിവായി. നഗരത്തിൽ ബസ്‌സ്റ്റാൻഡിനുപിറകിലെ റോഡിലും മറ്റിടങ്ങളിലുമായാണ് മരങ്ങൾ കൂട്ടിയിട്ടിട്ടുള്ളത്. ദുരന്തനിവാരണ സേനയുടെ നിർദേശപ്രകാരമാണ് കെട്ടിടങ്ങൾക്ക് ഭീഷണിയാകുന്ന മരങ്ങൾ മുറിച്ചത്. എന്നാൽ പിന്നീട് ഇത് എടുത്തുമാറ്റാൻ അധികൃതർ തയ്യാറായില്ല. നിത്യേന നിരവധി വാഹനങ്ങളും യാത്രക്കാരും കടന്നുപോകുന്ന റോഡാണിത്. വിഷു, പെരുന്നാൾ സീസൺ അടുത്തതോടെ വ്യാപാരമേഖല ഉണർന്നിട്ടുണ്ട്. കൂടുതൽ പേർ നഗരത്തിലെത്തുന്ന സമയത്ത് മരക്കഷണങ്ങൾ കൂട്ടിയിട്ടത് കച്ചവടത്തെ ബാധിക്കുമെന്ന് വ്യാപാരികൾ പറയുന്നു. കൂട്ടിയിട്ട മരത്തിൽ വാഹനങ്ങൾ തട്ടുന്നതും പതിവാണ്. രാത്രികാലങ്ങളിൽ കാൽനടയാത്രികർ മരത്തിൽത്തട്ടി വീഴുന്നുമുണ്ട്. മുറിച്ചിട്ട മരങ്ങൾ നഗരസഭാ അധികൃതരാണ് മാറ്റേണ്ടത്. ലേലംചെയ്ത് നൽകാൻ വൈകുന്നതാണ് മരം റോഡിൽത്തന്നെ കിടക്കാൻ കാരണമെന്ന് അധികൃതർ പറഞ്ഞു.

## Article Content

**ശ്രീകണ്ഠപുരം : **ആഴ്ചകൾക്ക് മുന്നേ ശ്രീകണ്ഠപുരം നഗരത്തിൽ മുറിച്ചിട്ട മരങ്ങൾ ഇപ്പോഴും റോഡിൽത്തന്നെ. ഇതോടെ യാത്രാതടസ്സവും അപകടങ്ങളും പതിവായി. നഗരത്തിൽ ബസ്‌സ്റ്റാൻഡിനുപിറകിലെ റോഡിലും മറ്റിടങ്ങളിലുമായാണ് മരങ്ങൾ കൂട്ടിയിട്ടിട്ടുള്ളത്. ദുരന്തനിവാരണ സേനയുടെ നിർദേശപ്രകാരമാണ് കെട്ടിടങ്ങൾക്ക് ഭീഷണിയാകുന്ന മരങ്ങൾ മുറിച്ചത്. എന്നാൽ പിന്നീട് ഇത് എടുത്തുമാറ്റാൻ അധികൃതർ തയ്യാറായില്ല. നിത്യേന നിരവധി വാഹനങ്ങളും യാത്രക്കാരും കടന്നുപോകുന്ന റോഡാണിത്. വിഷു, പെരുന്നാൾ സീസൺ അടുത്തതോടെ വ്യാപാരമേഖല ഉണർന്നിട്ടുണ്ട്. കൂടുതൽ പേർ നഗരത്തിലെത്തുന്ന സമയത്ത് മരക്കഷണങ്ങൾ കൂട്ടിയിട്ടത് കച്ചവടത്തെ ബാധിക്കുമെന്ന് വ്യാപാരികൾ പറയുന്നു. കൂട്ടിയിട്ട മരത്തിൽ വാഹനങ്ങൾ തട്ടുന്നതും പതിവാണ്. രാത്രികാലങ്ങളിൽ കാൽനടയാത്രികർ മരത്തിൽത്തട്ടി വീഴുന്നുമുണ്ട്. മുറിച്ചിട്ട മരങ്ങൾ നഗരസഭാ അധികൃതരാണ് മാറ്റേണ്ടത്. ലേലംചെയ്ത് നൽകാൻ വൈകുന്നതാണ് മരം റോഡിൽത്തന്നെ കിടക്കാൻ കാരണമെന്ന് അധികൃതർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108471/trees-cut-down-weeks-ago-still-line-the-road-traffic-jams-and-accidents-are-frequent)