---
title: "ചൂരപ്പടവ് ക്വാറിക്ക്‌ പ്രവർത്തനാനുമതി നൽകിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ്‌ മാർച്ച് "
english_title: "Cheruppuzha Congress march"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10852/cheruppuzha-congress-march"
published_at: "2021-11-15T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6192292144e49_PicsArt_11-15-03.02.21.jpg"
keywords: []
---

# ചൂരപ്പടവ് ക്വാറിക്ക്‌ പ്രവർത്തനാനുമതി നൽകിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ്‌ മാർച്ച് 

> **Lead Summary:** ചെറുപുഴ: ചൂരപ്പടവ് ക്വാറിക്ക്‌ ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രവർത്തനാനുമതി നൽകിയതിൽ പ്രതിഷേധിച്ച് ചെറുപുഴ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുപുഴ ഗ്രാമപഞ്ചായത്ത്‌ ഓഫീസിലേക്ക് നടത്തിയ മാർച്ച്‌ യുഡിഎഫ് ജില്ല ചെയർമാൻ പി.റ്റി.മാത്യു ഉദ്ഘാടനം ചെയ്തു.

## Article Content

ചെറുപുഴ: ചൂരപ്പടവ് ക്വാറിക്ക്‌ ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രവർത്തനാനുമതി നൽകിയതിൽ പ്രതിഷേധിച്ച് ചെറുപുഴ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുപുഴ ഗ്രാമപഞ്ചായത്ത്‌ ഓഫീസിലേക്ക് നടത്തിയ മാർച്ച്‌ യുഡിഎഫ് ജില്ല ചെയർമാൻ പി.റ്റി.മാത്യു ഉദ്ഘാടനം ചെയ്തു.

കോൺഗ്രസ് ചെറുപുഴ മണ്ഡലം പ്രസിഡന്റ്‌ ടി.പി.ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡിസിസി നിർവാഹകസമിതി അംഗങ്ങളായ കെ.കെ.സുരേഷ്കുമാർ, എ.ബാലകൃഷ്ണൻ, നേതാക്കന്മാരായ ജെയ്സൺ പൂക്കളം, ടി.വി.വർക്കി തുണ്ടിയിൽ, സതീശൻ കാർത്തികപ്പള്ളി, ബിജു പയ്യാടകത്ത്, വി.രാജൻ മാത്യു തടത്തിൽ, ടി.പി.ശ്രീനിഷ്, തമ്പാൻ പെരിങ്ങേത്ത്, എം.ഡി.ശ്യാംകുമാർ, പി. പി. ബാലൻ, ശ്രീധരൻ കുണ്ടേരി, കെ.കെ.ശശി പഞ്ചായത്തംഗങ്ങളായ കെ.ഡി.പ്രവീൺ, ജോയിസി ഷാജി, ലൈസമ്മ പനക്കൽ, മിനി പാറശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10852/cheruppuzha-congress-march)