---
title: "കീഴൂർ മഹാദേവക്ഷേത്ര മഹോത്സവം സമാപിച്ചു"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108527/iritty"
published_at: "2023-04-12T09:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64362b62701f2_FB_IMG_1681271589694.jpg"
keywords: []
---

# കീഴൂർ മഹാദേവക്ഷേത്ര മഹോത്സവം സമാപിച്ചു

> **Lead Summary:**  **ഇരിട്ടി: **ഏഴ് ദിവസമമായി നടന്നു വന്ന കീഴൂർ ശ്രീ മഹാദേവക്ഷേത്ര മഹോത്സവം ആറാട്ടോടെ സമാപിച്ചു. തിങ്കളാഴ്ച രാത്രി ഉത്സവത്തിലെ പ്രധാന ചടങ്ങായ പള്ളിവേട്ട നടന്നു. ഇതിനുശേഷം കരിമരുന്ന് പ്രയോഗവും പള്ളിക്കുറുപ്പും നടന്നു. ചൊവ്വാഴ്ച രാവിലെ പള്ളിയുണർത്തലിനും കണി കാണിക്കലിനും ശേഷം യാത്രാഹോമവും ബാവലിപ്പുഴക്കരയിൽ ആറാട്ടും നടന്നു. തുടർന്ന് കൊടിയിറക്കലിനും ക്ഷേത്രപ്രദക്ഷിണത്തിനും ശേഷം കലശാഭിഷേകവും ഉച്ചപൂജയും നടന്നതോടെ സമൂഹ സദ്യക്ക് ശേഷം ഉത്സവം സമാപിച്ചു.

## Article Content

 **ഇരിട്ടി: **ഏഴ് ദിവസമമായി നടന്നു വന്ന കീഴൂർ ശ്രീ മഹാദേവക്ഷേത്ര മഹോത്സവം ആറാട്ടോടെ സമാപിച്ചു. തിങ്കളാഴ്ച രാത്രി ഉത്സവത്തിലെ പ്രധാന ചടങ്ങായ പള്ളിവേട്ട നടന്നു. ഇതിനുശേഷം കരിമരുന്ന് പ്രയോഗവും പള്ളിക്കുറുപ്പും നടന്നു. ചൊവ്വാഴ്ച രാവിലെ പള്ളിയുണർത്തലിനും കണി കാണിക്കലിനും ശേഷം യാത്രാഹോമവും ബാവലിപ്പുഴക്കരയിൽ ആറാട്ടും നടന്നു. തുടർന്ന് കൊടിയിറക്കലിനും ക്ഷേത്രപ്രദക്ഷിണത്തിനും ശേഷം കലശാഭിഷേകവും ഉച്ചപൂജയും നടന്നതോടെ സമൂഹ സദ്യക്ക് ശേഷം ഉത്സവം സമാപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108527/iritty)