---
title: "കണ്ണൂരിൽ വീണ്ടും ഒരു പിഞ്ച് കുഞ്ഞിന് കൂടി എസ് എം എ രോഗം ബാധിച്ചതായി കണ്ടെത്തി"
english_title: "In Kannur, another baby was diagnosed with SMA"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10853/in-kannur-another-baby-was-diagnosed-with-sma"
published_at: "2021-11-15T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619228db5b716_Screenshot_20211115_145103_com.whatsapp.jpg"
keywords: []
---

# കണ്ണൂരിൽ വീണ്ടും ഒരു പിഞ്ച് കുഞ്ഞിന് കൂടി എസ് എം എ രോഗം ബാധിച്ചതായി കണ്ടെത്തി

> **Lead Summary:** കണ്ണൂരിൽ വീണ്ടും ഒരു പിഞ്ച് കുഞ്ഞിന് കൂടി സ്പൈനൽ മസ്കുലാർ അട്രോഫി (എസ് എം എ) രോഗം ബാധിച്ചതായി കണ്ടെത്തി. ചെമ്പിലോട് ഇരിവേരിയിലെ സിദ്ദീഖ്- ഷബാന ദമ്പതികളുടെ മൂന്നു മാസം മാത്രം പ്രായമുള്ള ആമിന ഇഫ്റത്തിനാണ് ബംഗളൂരു മണിപ്പാൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ എസ് എം എ ടൈപ്പ് ഒന്ന് കണ്ടെത്തിയാത്. 

## Article Content

കണ്ണൂരിൽ വീണ്ടും ഒരു പിഞ്ച് കുഞ്ഞിന് കൂടി സ്പൈനൽ മസ്കുലാർ അട്രോഫി (എസ് എം എ) രോഗം ബാധിച്ചതായി കണ്ടെത്തി. ചെമ്പിലോട് ഇരിവേരിയിലെ സിദ്ദീഖ്- ഷബാന ദമ്പതികളുടെ മൂന്നു മാസം മാത്രം പ്രായമുള്ള ആമിന ഇഫ്റത്തിനാണ് ബംഗളൂരു മണിപ്പാൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ എസ് എം എ ടൈപ്പ് ഒന്ന് കണ്ടെത്തിയാത്. 

കുട്ടിയുടെ ചികിൽസയ്ക്ക് 18 കോടിയുടെ മരുന്ന് വേണം. ഇതിനായി മുഖ്യമന്ത്രി പിണറായി വിജയൻ, കെ സുധാകരൻ എം പി രക്ഷാധികാരികളായി ചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ചതായി ചെമ്പിലോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റും ചികിൽസ കമ്മിറ്റി ചെയർമാനുമായ കെ ദാമോദരൻ ഇന്ന് കണ്ണൂരിൽ അറിയിച്ചു. 

ആമിന ഇഫ്രത്തിൻ്റെ മൂത്ത രണ്ട് സഹോദരിമാർ ഇതേ രോഗം ബാധിച്ച് ഏഴാം മാസത്തിൽ മുൻപ് മരണപെട്ടിരുന്നു. ഇഫ്റത്തിനെ പൂർണ്ണ ആരാഗ്യത്തോടെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ രണ്ട് മാസത്തിനുള്ളിൽ ചികിൽസ തുടങ്ങണം. 

വാർത്താ സമ്മേളനത്തിൽ ചികിൽസ കമ്മിറ്റി ജന.കൺവീനർ എം സി മോഹനൻ, ട്രഷറർ സിറാജ് ഇരിവേരി തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10853/in-kannur-another-baby-was-diagnosed-with-sma)