---
title: "തില്ലങ്കേരി ഗവ. യൂ പി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു"
english_title: "Thillakenri "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108530/thillakenri"
published_at: "2023-04-12T09:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64362c5cd1823_FB_IMG_1681271724174.jpg"
keywords: []
---

# തില്ലങ്കേരി ഗവ. യൂ പി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

> **Lead Summary:** **ഇരിട്ടി**: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച തില്ലങ്കേരി ഗവ. യൂ പി സ്‌കൂള്‍ ഇരുനില കെട്ടിടം വിദ്യഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കെ.കെ. ഷൈലജ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ്കുര്യന്‍ മുഖ്യാതിഥിയായി.

## Article Content

**ഇരിട്ടി**: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച തില്ലങ്കേരി ഗവ. യൂ പി സ്‌കൂള്‍ ഇരുനില കെട്ടിടം വിദ്യഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കെ.കെ. ഷൈലജ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ്കുര്യന്‍ മുഖ്യാതിഥിയായി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. വേലായുധന്‍ എന്‍ഡോവിമെന്റ് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീമതി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാജിദ സാദിഖ്, പഞ്ചയാത്ത് വൈസ് പ്രസിഡണ്ട് അണിയേരിചന്ദ്രന്‍, പി. സനീഷ്, പഞ്ചായത്ത് അംഗങ്ങളായ വി.വിമല, പി.കെ. രതീഷ്, കെ.വി.ആശ, രമണിമിന്നി,എം.കെ. ആനന്ദവല്ലി, കെ. മനോജ്, പി.ഡി. മനീഷ, സി.നസീമ, കെ.കുമാരന്‍, എം.അക്ഷയ, കെ.വി. രാജന്‍, ഡിഡിഇ വി.എ. ശശീന്ദ്രവ്യാസ്, എഇഒ കെ.എ. ബാബുരാജ്, ബിപിസി ടി.എം. തുളസീധരന്‍, പ്രധാനദ്ധ്യാപകന്‍ പി. ശ്രീകുമാര്‍, യൂ.സി. നാരായണന്‍, കെ.വി. അലി, മുരളീധരന്‍ കൈതേരി, കെ.പി. പത്മനാഭന്‍, പ്രശാന്തന്‍ മുരിക്കോളി, എം.വി. ശ്രീധരന്‍, പി ടി എ പ്രസിഡണ്ട് യൂ. സി. പ്രവീണ്‍, ടി.റോസ്‌നി, കെ.കെ. രജിഷ എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108530/thillakenri)