---
title: "ആറളം ജലനിധി പമ്പ് ഹൗസിന് തീപിടുത്തം 1600 ഓളം കുടുംബങ്ങൾ ദുരിതത്തിൽ "
english_title: "Aralam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108564/aralam"
published_at: "2023-04-12T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64364786922b0_IMG-20230412-WA0085.jpg"
keywords: []
---

# ആറളം ജലനിധി പമ്പ് ഹൗസിന് തീപിടുത്തം 1600 ഓളം കുടുംബങ്ങൾ ദുരിതത്തിൽ 

> **Lead Summary:** **ആറളം: **ജലനിധി ആറളം എസ് എൽ ഇ സി യുടെ കാപ്പുംകടവിൽ ഉള്ള പമ്പ് ഹൗസിൽ വൈദ്യുതി ഷോർട്ട് സർക്യൂട്ട്. ഇന്ന് രാവിലെ ആറെ മുക്കാലിന് ഉണ്ടായ സംഭവത്തിൽ കോട്ടക്കുന്ന് മോട്ടോറിൻറെയും കൊടുവളം മോട്ടോറിന്റെയും പാനൽ ബോർഡും ഫ്യൂസ് സെറ്റും മുഴുവനായും കത്തി നശിച്ചു.

## Article Content

**ആറളം: **ജലനിധി ആറളം എസ് എൽ ഇ സി യുടെ കാപ്പുംകടവിൽ ഉള്ള പമ്പ് ഹൗസിൽ വൈദ്യുതി ഷോർട്ട് സർക്യൂട്ട്. ഇന്ന് രാവിലെ ആറെ മുക്കാലിന് ഉണ്ടായ സംഭവത്തിൽ കോട്ടക്കുന്ന് മോട്ടോറിൻറെയും കൊടുവളം മോട്ടോറിന്റെയും പാനൽ ബോർഡും ഫ്യൂസ് സെറ്റും മുഴുവനായും കത്തി നശിച്ചു.

ഇതുമൂലം ലക്ഷങ്ങളുടെ സാമ്പത്തിക നഷ്ടമാണ് സമിതിക്ക് ഉണ്ടായിരിക്കുന്നത്. 1600 ഓളം ഭവനങ്ങളിലാണ് ഇപ്പോൾ കുടിവെള്ളം മുടങ്ങിയിരിക്കുന്നത്. പോലീസ് സ്റ്റേഷനിലും പഞ്ചായത്ത് അധികൃതരിലും വിവരങ്ങൾ ധരിപ്പിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108564/aralam)