---
title: "കാട്ടുപന്നി ബൈക്കിലിടിച്ച് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു "
english_title: "Died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108577/died"
published_at: "2023-04-12T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6436566bb5e9c_IMG-20230412-WA0113.jpg"
keywords: []
---

# കാട്ടുപന്നി ബൈക്കിലിടിച്ച് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു 

> **Lead Summary:** **പുൽപ്പള്ളി**:കാട്ടുപന്നി ബൈക്കിലിടിച്ച് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന് മരിച്ചു പാടിച്ചിറ താന്നിമലയിൽ അഭിലാഷ് ആണ് മരിച്ചത്. രണ്ടാം തിയതി ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ പൂതാടി പഞ്ചായത്ത് ഓഫീസിന് സമീപത്ത് വെച്ചായിരുന്നു അപകടം. അപകടത്തിൽ അഭിലാഷന്റെ 13 വയസ്സുകാരൻ മകനും പരിക്കേറ്റിരുന്നു.

## Article Content

**പുൽപ്പള്ളി**:കാട്ടുപന്നി ബൈക്കിലിടിച്ച് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന് മരിച്ചു പാടിച്ചിറ താന്നിമലയിൽ അഭിലാഷ് ആണ് മരിച്ചത്. രണ്ടാം തിയതി ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ പൂതാടി പഞ്ചായത്ത് ഓഫീസിന് സമീപത്ത് വെച്ചായിരുന്നു അപകടം. അപകടത്തിൽ അഭിലാഷന്റെ 13 വയസ്സുകാരൻ മകനും പരിക്കേറ്റിരുന്നു.

ഗുരുതര മായി പരിക്കേറ്റ അഭിലാഷ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 9 മണിക്കാണ് ഇയാൾ മരിച്ചത്. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. മറ്റ് നടപടികൾ പൂർത്തിയാക്കി പാടിച്ചിറയിലെ വീട്ടുവളപ്പിൽ മൃതദേഹം ഇന്ന് സംസ്കരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108577/died)