---
title: "പേരാവൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ വിഷു വിപണന മേള ആരംഭിച്ചു"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108578/peravoor"
published_at: "2023-04-12T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643657ac666d0_Picsart_23-04-12_12-25-07-904.jpg"
keywords: []
---

# പേരാവൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ വിഷു വിപണന മേള ആരംഭിച്ചു

> **Lead Summary:** **പേരാവൂർ**:- പേരാവൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് വിഷു വിപണന മേള പേരാവൂരിൽ മാവേലി സ്റ്റോറിനോട് അടുത്ത റൂമിൽ പച്ചക്കറികളും, കുടുംബശ്രീയുടെ ഉദ്പന്നങ്ങളുമായി വിഷുവിനോട് അനുബന്ധിച്ച് ഇന്ന് ഏപ്രിൽ 12 ബുധനാഴ്ച രാവിലെ 11 മണി മുതൽ 3 ദിവസങ്ങൾക്കായി പ്രവർത്തനമാരംഭിച്ചു.

## Article Content

**പേരാവൂർ**:- പേരാവൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് വിഷു വിപണന മേള പേരാവൂരിൽ മാവേലി സ്റ്റോറിനോട് അടുത്ത റൂമിൽ പച്ചക്കറികളും, കുടുംബശ്രീയുടെ ഉദ്പന്നങ്ങളുമായി വിഷുവിനോട് അനുബന്ധിച്ച് ഇന്ന് ഏപ്രിൽ 12 ബുധനാഴ്ച രാവിലെ 11 മണി മുതൽ 3 ദിവസങ്ങൾക്കായി പ്രവർത്തനമാരംഭിച്ചു.

പേരാവൂർ സിഡിഎസ് ചെയർപേഴ്സൺ ഷാനി സ്വാഗതം പറഞ്ഞു പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിഷ ബാലകൃഷ്ണൻ അധ്യക്ഷയായിരുന്നു, പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പേരാവൂർ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാന്മാരായ ശരദ്, റീന മനോഹരൻ, മെമ്പർ ബേബി സോജ, പഞ്ചായത്ത് അസി.സെക്രട്ടറി ജ്യോഷ്വ എന്നിവർ സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108578/peravoor)