---
title: "സ്വപ്ന സുരേഷിനെതിരെ തളിപ്പറമ്പ് പൊലീസെടുത്ത എഫ്ഐആർ ഹൈക്കോടതി സ്റ്റേ ചെയ്തു"
english_title: "Sopnasuresh"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108598/sopnasuresh"
published_at: "2023-04-12T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6436638397017_images_-_2023-03-22T105347.975.jpeg"
keywords: []
---

# സ്വപ്ന സുരേഷിനെതിരെ തളിപ്പറമ്പ് പൊലീസെടുത്ത എഫ്ഐആർ ഹൈക്കോടതി സ്റ്റേ ചെയ്തു

> **Lead Summary:** **കൊച്ചി**: നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ തളിപ്പറമ്പ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ ഹൈക്കോടതി സ്റ്റേ ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനെയും, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും സ്വപ്ന സുരേഷ് സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. സിപിഎം തളിപ്പറമ്പ് ഏരിയാ സെക്രട്ടറിയുടെ പരാതിയിലാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്.

## Article Content

**കൊച്ചി**: നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ തളിപ്പറമ്പ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ ഹൈക്കോടതി സ്റ്റേ ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനെയും, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും സ്വപ്ന സുരേഷ് സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. സിപിഎം തളിപ്പറമ്പ് ഏരിയാ സെക്രട്ടറിയുടെ പരാതിയിലാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്.

സ്വപ്നയെയും സരിത്തിനെയും ചോദ്യം ചെയ്യാൻ തളിപ്പറമ്പ് സിഐ ബെംഗളുരുവിലാണ്. കേസ് സ്റ്റേ ചെയ്തതോടെ സിഐക്ക് ഇരുവരെയും ചോദ്യം ചെയ്യാൻ കഴിയില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108598/sopnasuresh)