---
title: "ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ നീറ്റ്- യു ജി സിക്ക് ഏപ്രിൽ 13 വരെ അപേക്ഷിക്കാം"
english_title: "Neetexam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108611/neetexam"
published_at: "2023-04-12T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6436725074572_IMG-20230412-WA0127.jpg"
keywords: []
---

# ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ നീറ്റ്- യു ജി സിക്ക് ഏപ്രിൽ 13 വരെ അപേക്ഷിക്കാം

> **Lead Summary:**  ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷ നീറ്റ് - യുജിസിക്ക് ഇന്നുമുതല്‍ നാളെ രാത്രി 11.30 വരെ വീണ്ടും അപേക്ഷിക്കാന്‍ അവസരം. ഏപ്രില്‍ മാസം ആറു വരെയാണ് അപേക്ഷ സമയം അനുവദിച്ചിരുന്നത്.

## Article Content

 ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷ നീറ്റ് - യുജിസിക്ക് ഇന്നുമുതല്‍ നാളെ രാത്രി 11.30 വരെ വീണ്ടും അപേക്ഷിക്കാന്‍ അവസരം. ഏപ്രില്‍ മാസം ആറു വരെയാണ് അപേക്ഷ സമയം അനുവദിച്ചിരുന്നത്.

എന്നാല്‍ പല കാരണങ്ങളാല്‍ ഇതിനകം അപേക്ഷിക്കാനാകാതിരുന്നതിനാല്‍ സമയം നീട്ടണമെന്ന് നിരവധി പേര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച്‌ കേരള ഹൈക്കോടതിയില്‍ എത്തിയ ഹര്‍ജി നാളെ പരിഗണിക്കാനിരിക്കുകയായിരുന്നു . മെയ് ഏഴിനാണ് മെഡിക്കല്‍ പ്രവേശന പരീക്ഷ. http://neet.nta.nic.in വഴി ഫീസ് അടക്കാനും സാധിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108611/neetexam)