---
title: "മാങ്ങാട്ടുപറമ്പ് കെ എ പി നാലാം ബറ്റാലിയൻ  വിജയൻ ഡോക്ടറുടെ രണ്ടാം ചരമ വാർഷികം ആചരിച്ചു"
english_title: "Mangattuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108616/mangattuparamba"
published_at: "2023-04-12T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6436852341454_Screenshot_2023-04-12-14-42-47-80_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# മാങ്ങാട്ടുപറമ്പ് കെ എ പി നാലാം ബറ്റാലിയൻ  വിജയൻ ഡോക്ടറുടെ രണ്ടാം ചരമ വാർഷികം ആചരിച്ചു

> **Lead Summary:** മാങ്ങാട്ടുപറമ്പ കെ എ പി നാലാം ബറ്റാലിയൻ മൈത്രി പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ സൊസൈറ്റിയുടെ ജനകീയ ഡോക്ടർ ആയിരുന്ന വിജയൻ ഡോക്ടറുടെ രണ്ടാം ചരമ വാർഷികം ആചരിച്ചു.കെ എ പി നാലാം ബറ്റലിയനിലെ സ്മാർട്ട്‌ ക്ലാസ്സ്‌ റൂമിൽ ഡെപ്യൂട്ടി കമാണ്ടന്റ് എ ശ്രീനിവാസൻ ഉത്ഘാടനം ചെയ്തു.

## Article Content

മാങ്ങാട്ടുപറമ്പ കെ എ പി നാലാം ബറ്റാലിയൻ മൈത്രി പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ സൊസൈറ്റിയുടെ ജനകീയ ഡോക്ടർ ആയിരുന്ന വിജയൻ ഡോക്ടറുടെ രണ്ടാം ചരമ വാർഷികം ആചരിച്ചു.കെ എ പി നാലാം ബറ്റലിയനിലെ സ്മാർട്ട്‌ ക്ലാസ്സ്‌ റൂമിൽ ഡെപ്യൂട്ടി കമാണ്ടന്റ് എ ശ്രീനിവാസൻ ഉത്ഘാടനം ചെയ്തു.

മൈത്രി ജനറൽ സെക്രട്ടറി അബ്ദുൾ കരീം അധ്യക്ഷത വഹിച്ചു. മലബാർ കാൻസർ സൊസൈറ്റിയുടെ കോ കോർഡിനേറ്റർ എം സി രാമചന്ദ്രൻ, ഡോ ലതീഷ്, കെ പി രവീന്ദ്രൻ, കെ രാധാകൃഷ്ണൻ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. അസിസ്റ്റന്റ് കമാണ്ടന്റ്മാരായ കെ സുരേഷ്, സാലു കെ തോമസ്, എം പി രാമൻ , ഇ വി പ്രവി ,കെ പി രാജീവൻ , തമ്പാൻ തുടങ്ങിയവർ സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108616/mangattuparamba)