---
title: "സംസ്ഥാന സ്‌ക്കൂള്‍ പവര്‍ ലിഫ്റ്റിങ് മത്സരം വെള്ളി മെഡല്‍ കരസ്ഥമാക്കി അര്‍ജ്ജുന്‍"
english_title: "Arjun won the silver medal in the state school powerlifting competition"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108618/arjun-won-the-silver-medal-in-the-state-school-powerlifting-competition"
published_at: "2023-04-12T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64367ad339c96_Screenshot_20230412-150100_Gallery.jpg"
keywords: []
---

# സംസ്ഥാന സ്‌ക്കൂള്‍ പവര്‍ ലിഫ്റ്റിങ് മത്സരം വെള്ളി മെഡല്‍ കരസ്ഥമാക്കി അര്‍ജ്ജുന്‍

> **Lead Summary:**  **മാനന്തവാടി:** ഇടുക്കി തൊടുപുഴയില്‍ വച്ച് നടന്ന സംസ്ഥാന സ്‌ക്കൂള്‍ പവര്‍ ലിഫ്റ്റിങ് മത്സരത്തില്‍ 53 കിലോഗ്രാം വിഭാഗത്തില്‍ 352.5 കിലോഗ്രാം ഉയര്‍ത്തി അര്‍ജ്ജുന്‍ കാളിയാപുരം വെള്ളി മെഡല്‍ കരസ്ഥമാക്കി. മാനന്തവാടി കുഴിനിലം സ്വദേശികളായ രാമദാസ്-പ്രവീണ ദമ്പതികളുടെ മകനാണ്. നിലവില്‍ വയനാട് ജില്ല സബ് ജൂനിയര്‍ ബെസ്റ്റ് ലിഫ്റ്റര്‍ ആണ്.

## Article Content

 **മാനന്തവാടി:** ഇടുക്കി തൊടുപുഴയില്‍ വച്ച് നടന്ന സംസ്ഥാന സ്‌ക്കൂള്‍ പവര്‍ ലിഫ്റ്റിങ് മത്സരത്തില്‍ 53 കിലോഗ്രാം വിഭാഗത്തില്‍ 352.5 കിലോഗ്രാം ഉയര്‍ത്തി അര്‍ജ്ജുന്‍ കാളിയാപുരം വെള്ളി മെഡല്‍ കരസ്ഥമാക്കി. മാനന്തവാടി കുഴിനിലം സ്വദേശികളായ രാമദാസ്-പ്രവീണ ദമ്പതികളുടെ മകനാണ്. നിലവില്‍ വയനാട് ജില്ല സബ് ജൂനിയര്‍ ബെസ്റ്റ് ലിഫ്റ്റര്‍ ആണ്.

കണിയാരം ഫാ.ജി.കെ.എം.എച്ച്. എസ്.എസിലെ പത്താം തരം വിദ്യാര്‍ത്ഥിയാണ്. മാനന്തവാടി അമൃത ഇന്റര്‍നാഷണല്‍ മള്‍ട്ടി ജിമ്മിലാണ് പരിശീലനം നടത്തുന്നത്. ലതീഷ്, ഷില്‍ജോ, ജെറാള്‍ഡ് എന്നിവരാണ് പരിശീലകര്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108618/arjun-won-the-silver-medal-in-the-state-school-powerlifting-competition)