---
title: "മിതത്വത്തിൻ്റെ വലിയ സന്ദേശമാണ് വിശുദ്ധ റമളാൻ മാസം പകർന്നു നൽകുന്നത് : സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി"
english_title: "State Hajj Committee Chairman C. Muhammad Faizi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108622/state-hajj-committee-chairman-c-muhammad-faizi"
published_at: "2023-04-12T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64367f297a291_IMG-20230412-WA0074.jpg"
keywords: []
---

# മിതത്വത്തിൻ്റെ വലിയ സന്ദേശമാണ് വിശുദ്ധ റമളാൻ മാസം പകർന്നു നൽകുന്നത് : സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി

> **Lead Summary:** കാലത്ത് മിതത്വത്തിൻ്റെ വലിയ സന്ദേശമാണ് വിശുദ്ധ റമളാൻ മാസം പകർന്നു നൽകുന്നതെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി പറഞ്ഞു. ഉളിയിൽ സുന്നി മജ്ലിസിൽ റമളാൻ ആത്മിയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

കാലത്ത് മിതത്വത്തിൻ്റെ വലിയ സന്ദേശമാണ് വിശുദ്ധ റമളാൻ മാസം പകർന്നു നൽകുന്നതെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി പറഞ്ഞു. ഉളിയിൽ സുന്നി മജ്ലിസിൽ റമളാൻ ആത്മിയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തിലെ അവശതയനുഭവിക്കുന്നവർക്കും ദുരിതബാധിതർക്കും കൈതാങ്ങായി മാറാൻ വിശ്വാസികൾക്ക് സാധിക്കണം.വ്രതത്തിലൂടെയുള്ള ആത്യന്തിക ലക്ഷ്യം ഹൃദയ വിശുദ്ധിയായിരിക്കണമെന്നും മനസിനെയും ശരിരത്തെയും പൂർണ്ണമായും ദുഷ്പ്രവർത്തനങ്ങളിൽ നിന്നും മാറ്റി നിർത്തിയാൽ മാത്രമെ വ്രതം അർത്ഥപൂർണ്ണമാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ ആറളം അബ്ദുൾ റഹ്മാൻ ഹാജി അധ്യക്ഷനായി .സയ്യിദ് സ്വാലിഹ് തുറാബ് സഖാഫി പ്രാർത്ഥനക്ക് നേതൃത്വം നൽകി.ഷാഫി ലത്തീഫി ഉദ്ബോധനം നടത്തി. എസ്.വൈ.എസ്. ജില്ലാ പ്രസിഡൻ്റ് റഷീദ് സഖാഫി മെരുവമ്പായി,മുഹമ്മദലി മുസ്ല്യാർ നുച്ചിയാട്, ഉമ്മർഹാജി മട്ടന്നൂർ, ഷാജഹാൻ മിസ്ബാഹി, സയ്യിദ് സഅദുള്ള തങ്ങൾ, ഷറഫുദ്ദിൻ അമാനി, സലാം സഖാഫി, ജബ്ബാർ ഹാജി, സലിം അമാനി, സലിം അമാനി, എം.പി.അബ്ദുൾ ഖാദർ ഹാജി, അൻവർ ശാഫി സഖാഫി, സ്വാലിഹ് മുഈനി, അബ്ദുൾ റഹ്മാൻ ഹാജി ചാക്കാട് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108622/state-hajj-committee-chairman-c-muhammad-faizi)