---
title: "എലത്തൂർ ട്രെയിൻ തീവെപ്പ്: മൂന്ന് സംസ്ഥാനങ്ങളിലെ എടിഎസ് സംഘം കോഴിക്കോട് എത്തി"
english_title: "Elathur train arson case"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108639/elathur-train-arson-case"
published_at: "2023-04-12T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643693c06dce2_Screenshot_2023-04-12-10-43-26-89_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# എലത്തൂർ ട്രെയിൻ തീവെപ്പ്: മൂന്ന് സംസ്ഥാനങ്ങളിലെ എടിഎസ് സംഘം കോഴിക്കോട് എത്തി

> **Lead Summary:** എലത്തൂർ ട്രെയിൻ തീവെപ്പ് കേസുമായി ബന്ധപ്പെട്ട് മൂന്ന് സംസ്ഥാനങ്ങളിൽ നിന്നുള്ള ഭീകരവിരുദ്ധ സ്‌ക്വാഡ് കോഴിക്കോട് എത്തി. മഹാരാഷ്ട്ര, തെലങ്കാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലുള്ള എടിഎസ് സംഘമാണ് കേരളത്തിലെത്തിയത്.

## Article Content

എലത്തൂർ ട്രെയിൻ തീവെപ്പ് കേസുമായി ബന്ധപ്പെട്ട് മൂന്ന് സംസ്ഥാനങ്ങളിൽ നിന്നുള്ള ഭീകരവിരുദ്ധ സ്‌ക്വാഡ് കോഴിക്കോട് എത്തി. മഹാരാഷ്ട്ര, തെലങ്കാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലുള്ള എടിഎസ് സംഘമാണ് കേരളത്തിലെത്തിയത്.

തീവ്രവാദ ബന്ധം അന്വേഷിക്കണമെന്ന ആവശ്യത്തെ തുടർന്നാണ് എടിഎസ് സംഘമെത്തിയത് ഷാരുഖിനെ ആദ്യം കസ്റ്റഡിയിലെടുത്ത മഹാരാഷ്ട്ര എടിഎസും കോഴിക്കോട് എത്തിയിട്ടുണ്ട്.

പ്രതി നേരത്തെ ഉത്തർപ്രദേശിൽ ഉണ്ടായിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുപി എടിഎസ് കോഴിക്കോട് എത്തിയത്. അതേസമയം തെലങ്കാന എടിഎസ് സംഘമെത്തിയത് എന്തിനെന്ന് വ്യക്തമല്ല

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108639/elathur-train-arson-case)